സഞ്ജുവിനെ നീക്കിയോ: ശുഭ്മൻ ഗില്ലിനെ ചുറ്റിപ്പറ്റി പുതിയ വിവാദം

ടി20 ലോകകപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് ശുഭ്മൻ ഗിൽ പങ്കുവെച്ച ചിത്രത്തെ ചുറ്റിപ്പറ്റി വിവാദം പുകയുന്നു. ഇന്ത്യൻ താരം ഗിൽ പങ്കുവെച്ച ആഘോഷ ചിത്രത്തിൽ സഞ്ജു സാംസണിനെ കാണാത്തതിനെ തുടർന്ന്, ഗിൽ സാംസണിനെ ചിത്രത്തിൽ നിന്ന് എഡിറ്റ് ചെയ്ത് നീക്കിയതാണെന്ന ആരോപണങ്ങളാണ് ചില ആരാധകർ ഉയർത്തിയത്.

ടി20 ലോകകപ്പ് വിജയത്തിനുശേഷം ഇന്ത്യൻ ടീം ട്രോഫിയുമായി ആഘോഷിക്കുന്ന ചിത്രമാണ് ഗിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിൽ മറ്റ് താരങ്ങൾ ഉണ്ടായിരുന്നെങ്കിലും സഞ്ജു സാംസൺ കാണാത്തത് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ചർച്ചകളും വ്യാപകമായി.

Also read: സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരം! രാഹുൽ ദ്രാവിഡിന് ബിസിസിഐയുടെ പരമോന്നത ബഹുമതി

എന്നാൽ പിന്നീട് പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. ടീമിലെ മറ്റ് താരങ്ങൾ പങ്കുവെച്ച അതേ ആഘോഷ ചിത്രങ്ങളിലും സഞ്ജു സാംസൺ കാണപ്പെടുന്നില്ല. ആഘോഷ സമയത്ത് സഞ്ജു പിന്നിൽ നിന്നതിനാൽ ക്യാമറ ഫ്രെയിമിൽ അദ്ദേഹം ഉൾപ്പെടാതെ പോയതാണെന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News