‘ചേട്ടനെ’ വണങ്ങി ‘ദൈവത്തിന്റെ പോരാളികള്‍’; സഞ്ജുവിനു ആദരമര്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ടീം

Sanju Samson Stamps His Authority

2026ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) സീസണില്‍ രണ്ടാം സെഞ്ച്വറിയുമായി സഞ്ജു സാംസന്റെ താണ്ഡവത്തിനാണ് മുംബൈ വാങ്കഡെ സ്റ്റേഡിയം സാക്ഷ്യവഹിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സഞ്ജു 54 പന്തില്‍ 101 റണ്‍സെടുത്തു പുറത്താകാതെ നിന്നു. പത്ത് ഫോറും ആറ് സിക്‌സറുകളും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്. മത്സരത്തിനുശേഷം മൈതാനത്ത് നടന്ന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മറ്റു പ്രമുഖ ബാറ്റ്‌സ്മാന്‍മാരെല്ലാം താളം കണ്ടെത്താനാകാതെ വിക്കറ്റ് സമര്‍പ്പിച്ച് മടങ്ങിയപ്പോള്‍ ടീമിനെ സഞ്ജു ഒറ്റയ്ക്ക് ചുമലിലേറ്റുന്ന കാഴ്ചയായിരുന്നു കണ്ടത്. രണ്ടാമത്തെ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ടീമിലെ തങ്ങളുടെ സഹതാരം കൂടിയായ സഞ്ജുവിനെ അഭിനന്ദിക്കാന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഓടിയെത്തുകയായിരുന്നു. ബുമ്ര സഞ്ജുവിന് ഹസ്തദാനം നല്‍കിയപ്പോള്‍ തോളത്ത് തട്ടിയാണ് ഹാര്‍ദിക് തന്റെ അഭിനന്ദനം അറിയിച്ചത്. ആലിംഗനത്തോടെയായിരുന്നു സഞ്ജുവിനെ എപ്പോഴും പിന്തുണയ്ക്കാറുള്ള സൂര്യകുമാറിന്റെ അനുമോദനം. ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ഈ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരും ഏറ്റെടുത്തു. നിരവധി ആരാധകരാണ് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് നന്ദി അറിയിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരങ്ങളായ ഋതുരാജ് ഗെയ്ക് വാദ്, ശിവം ദുബൈ എന്നിവരും സഞ്ജുവിനെ അഭിനന്ദിച്ചു.

Also Read: സഞ്ജു സാംസൺ സെഞ്ചുറിയുമായി തിളങ്ങി; മുംബൈയെ തകർത്ത് ചെന്നൈയ്ക്ക് വമ്പൻ ജയം


മത്സരത്തിന്റെ 11ാം ഓവറായതോടെ നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പവലിയനിലേക്കു മടങ്ങിയതോടെ ചെന്നൈ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍, അവസരത്തിനൊത്തുയര്‍ന്ന സഞ്ജു ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി സ്‌കോര്‍ 207ല്‍ എത്തിക്കുകയായിരുന്നു. സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടത്തിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സാക്ഷ്യംവഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News