
ലോകകപ്പിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണുമായി നടന്ന സംഭാഷണം വെളിപ്പെടുത്തി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. “ക്രിക്കറ്റിൽ ഇത്തരത്തിലുള്ള ഘട്ടങ്ങൾ വരും. ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്. നിനക്കായി അവസരം വരും,” എന്നായിരുന്നു തന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
ആ സമയത്ത് താൻ സഞ്ജുവിനോട് ക്ഷമയോടെ നിൽക്കുവാനും അവസരം വന്നാൽ അത് പൂർണ്ണമായി ഉപയോഗിക്കാനും പറഞ്ഞതായി സൂര്യകുമാർ വ്യക്തമാക്കി.പിന്നീട് ടീമിൽ തിരിച്ചെത്തിയ സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചത് ശ്രദ്ധേയമായി. ഫൈനലുൾപ്പടെ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ അര്ധസെഞ്ചുറി നേടിയ സഞ്ജു മാന് ഓഫ് ദി സീരീസ് നേട്ടവും സ്വന്തമാക്കിയാണ് മടങ്ങിയത്.
Also Read: ലോകറെക്കോർഡ് 15-ാം തവണ തകർത്തു; പോൾവോൾട്ടിൽ വീണ്ടും ചരിത്രം കുറിച്ച് ഡ്യൂപ്ലാന്റിസ്
ടീമിലെ കൂട്ടായ്മയും പരസ്പര പിന്തുണയും ഇന്ത്യൻ ടീമിന്റെ ശക്തിയാണെന്ന് ഇന്ത്യയ്ക്ക് മൂന്നാം ടി 20 ലോകകപ്പ് നേടിത്തന്ന നായകനായ സൂര്യകുമാർ വ്യക്തമാക്കി. ടീമംഗങ്ങൾ തമ്മിലുള്ള ഇത്തരം പ്രചോദനപരമായ സംഭാഷണങ്ങൾ കളിക്കാർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

