സഞ്ജുവിനെ ഒഴിവാക്കരുത്,പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണം; ആകാശ് ചോപ്ര

വെസ്‌റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ സഞ്ജു സാംസനെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കരുതെന്നും പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്നുമാണ് ആകാശ് ചോപ്രയുടെ ആവശ്യം. മൂന്നാം ഏകദിനത്തിന്റെ പ്രിവ്യൂവുമായി ബന്ധപ്പെട്ട് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആണ് ആകാശ് ഇക്കാര്യം പറഞ്ഞത്.

also read: മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു; ഡിജിപിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

രണ്ടാം ഏകദിനത്തിൽ 19 പന്തിൽ ഒമ്പത് റൺസ് മാത്രം നേടിയ സാംസണിന്റെ പ്രകടനം മോശമായിരുന്നിട്ടും, അടുത്ത മത്സരത്തിൽ അദ്ദേഹത്തിന് അവസരം നൽകണമെന്ന് ചോപ്ര വാദിച്ചു. ഇഷാൻ കിഷൻ ഒരു ഓപ്പണറായി തെളിയിച്ചതാണ്, പക്ഷേ മധ്യനിരയിൽ കിഷൻ എങ്ങനെ കളിക്കുമെന്ന് നമ്മൾക്കറിയില്ല. സഞ്ജു സാംസണിന് 3-ാം നമ്പറിൽ ഒരു അവസരം ലഭിച്ചു, അതിനാൽ അദ്ദേഹത്തെ ഇപ്പോൾ പുറത്തിരുത്തത്, ടീമിൽ നിലനിർത്തണം ചോപ്ര പറഞ്ഞു.മധ്യനിരയിൽ ഹാർദിക് പാണ്ഡ്യയുടെ സാന്നിധ്യം സഞ്ജു സാംസണെപ്പോലുള്ള താരതമ്യേന അനുഭവ സമ്പത്ത് കുറഞ്ഞ താരങ്ങളുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും ചോപ്ര പറഞ്ഞു.

also read: വന്‍കിട പദ്ധതികളിലൂടെ സൗദിയിൽ സ്വകാര്യനിക്ഷേപങ്ങൾ വർധിക്കും; 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച നേടും;അന്താരാഷ്ട്ര നാണയനിധി

ഹാർദിക് പാണ്ഡ്യ റൺസ് നേടേണ്ടതുണ്ട്. പാണ്ഡ്യയുടെ ബൗളിംഗ് ഏത് സാഹചര്യത്തിലും അത്യന്താപേക്ഷിതമാണ്, പക്ഷേ അദ്ദേഹം റൺസ് നേടുന്നത് അതിലും പ്രധാനമാണ്. നിങ്ങൾക്ക് എന്തിനാണ് സീനിയർമാരും ജൂനിയർമാരും ചേർന്ന ഒരു ടീം? നിങ്ങൾ സഞ്ജുവിനൊപ്പം കളിക്കുന്നുവെന്ന് കരുതുക, സഞ്ജുവിന് അത്ര അനുഭവപരിചയമില്ല, അതിനാൽ ഹാർദിക് പാണ്ഡ്യ തന്നോടൊപ്പം നിൽക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഹാർദിക് പുറത്തായാൽ സഞ്ജുവിന് കൂടുതൽ സമ്മർദ്ദമുണ്ടാവും. അതുകൊണ്ട് തന്റെ അഭിപ്രായത്തിൽ ഹാർദിക്കിന്റെ പ്രകടനം നിർണായകമാണ് എന്നും ചോപ്ര വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News