
ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണ്ണായക ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് മിന്നുന്ന വിജയം. മലയാളി താരവും ഓപ്പണറുമായ സഞ്ജു സാംസണിന്റെ മികച്ച ബാറ്റിങ്ങാണ് ടീമിനു അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ എട്ട് വിക്കറ്റുകളുടെ വിജയം സമ്മാനിച്ചത്.
156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 17.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം എളുപ്പത്തിൽ മറികടന്നു. ഓപ്പണർ ആയി ഇറങ്ങിയ സഞ്ജു സാംസൺ 52 പന്തിൽ പുറത്താകാതെ 87 റൺസ് നേടി. 7 ഫോറും 6 സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. കാർത്തിക് ശർമ്മ 31 പന്തിൽ 41 റൺസ് നേടി പുറത്താകാതെ നിന്നു.
Also Read: സ്റ്റബ്സും റിസ്വിയും തിളങ്ങി; ഡൽഹിക്കെതിരെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് 156 റൺസ് വിജയലക്ഷ്യം
നായകൻ റുതുരാജ് ഗായ്ക്വാദും ഉറ്വിൽ പട്ടേലും വേഗം പുറത്തായെങ്കിലും ചേർന്ന് ഒരുക്കിയ 114 റൺസിന്റെ കൂട്ടുകെട്ട് മത്സരം ചെന്നൈയുടെ പിടിയിലാക്കി. ഈ ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ആറാമതായി. നേരത്തെ ട്രിസ്റ്റൻ സ്റ്റബ്സും സമീർ റിസ്വിയും പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ മികവിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

