
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുഖമാസികായ ‘സന്നിധാനത്തിന്’ ഓഫീസ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തോട് ചേര്‍ന്നാണ് സന്നിധാനം മാസികയ്ക്കായി പുതിയ ഓഫീസ് ഒരുങ്ങിയത്. ഓഫീസിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിര്‍വഹിച്ചു. ബോര്‍ഡ് അംഗം അഡ്വ. എ അജികുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ സന്നിധാനം ചീഫ് എഡിറ്ററും പ്രശസ്ത സാഹിത്യകാരനുമായ വി മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു.
സന്നിധാനം മാസികയുടെ ആധുനീകരണത്തിന്റെ ഭാഗമായാണ് പുതിയ ഓഫീസ് ഒരുക്കിയത്. ഓഫീസില്‍ ചീഫ് എഡിറ്റര്‍, സന്നിധാനം മാനേജര്‍ എന്നിവര്‍ക്ക് പ്രത്യേകം മുറികളുണ്ട്. മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള ആത്മീയ മാസികകളില്‍ ഒന്നാണ് സന്നിധാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സന്നിധാനം പുതിയ കെട്ടിലും മട്ടിലും വായനക്കാരിലേക്കെത്തും. അതിന് മുന്നോടിയായാണ് ഓഫീസ് ഒരുക്കിയത്.
ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ബിന്ദു, തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍, ദേവസ്വം കമ്മീഷണര്‍ (ഇന്‍ ചാര്‍ജ്) ഇന്ദുകുമാരി, ദേവസ്വം അക്കൗണ്ട് ഓഫീസര്‍ ദീപ, സന്നിധാനം മാനേജര്‍ വിഭൂ പിരപ്പന്‍കോട് എന്നിവര്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here