യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

യൂണിടാക് അഴിമതി കേസില്‍ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ്. നാലു കോടിയോളം രൂപ കോഴ നല്‍കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കേസില്‍ രണ്ടാമത്തെ അറസ്റ്റാണിത്. ഫ്‌ലാറ്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കരാര്‍ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു. കേസില്‍ എം ശിവശങ്കറിനെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here