സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് തുടക്കം; കേരളം ഇന്ന് അസമിനെ നേരിടും

സന്തോഷ്‌ ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് അരുണാചൽ പ്രദേശിൽ തുടക്കം. കേരളത്തിന്റെ ആദ്യ മത്സരം അസമിനെതിരെയാണ്. പ്രാഥമിക റൗണ്ടിലെ ആദ്യ 3 ജയങ്ങൾക്ക് പിന്നാലെ ഗോവയ്ക്കുമുന്നിൽ അടിപതറിയ കേരളം എറണാകുളത്തെയും കണ്ണൂരിലെയും കഠിന പരിശീലനത്തിന് ശേഷം തന്ത്രങ്ങൾ മെനഞ്ഞാണ് ഫൈനൽ റൗണ്ടിൽ കേരളം ഇറങ്ങുന്നത്. 7 തവണ ചാമ്പ്യന്മാരും 8 തവണ റണ്ണർ അപ്പുകളുമായ കേരളം എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ആദ്യ പോരാട്ടത്തിന് അസമിനെതിരെ ഇറങ്ങുന്നത്.

Also Read: വാട്സാപ്പ് ചാറ്റ് ബാക്കപ്പിന് ഇന് പണം നൽകണം; ഈ വഴികൾ പരീക്ഷിച്ചാലും മതി

അസമിന് പുറമെ അരുണാചൽ, മേഘലയ, സർവീസസ് എന്നിവരാണ് കേരളത്തിനൊപ്പം എ ഗ്രൂപ്പിൽ. പ്രാഥമിക റൗണ്ടിൽ 5 കളികളിൽ ഒരു ഗോൾ പോലും വഴങ്ങാതെ 20 ഗോൾ നേടിയാണ് അസം എത്തുന്നത്. കേരളമാകട്ടെ 12 ഗോളുകൾ നേടിയപ്പോൾ 2 ഗോളുകൾ വഴങ്ങി. ഇന്ന് മൂന്ന് മത്സരങ്ങൾ നടക്കും. മേഘലയ സർവീസസിനെയും ഗോവ അരുണചൽപ്രദേശിനെയും നേരിടും.

Also Read: പന്തിൽ പ്രതീക്ഷയുമായി ആരാധകർ; കളിക്കളത്തിൽ തിരിച്ചെത്തി താരം

ബി ഗ്രൂപ്പിൽ ഡൽഹി, കർണാടക,മണിപ്പൂർ റെയിൽവേസ് എന്നീ ടീമുകളാണുള്ളത്. കേരളം പൂർണ്ണ സജ്ജമെന്ന് കോച്ച് സതീവൻ ബാലനും ക്യാപ്റ്റൻ നിജോ ഗിൽബർട്ടും പറയുന്നു. 77 വർഷത്തെ സന്തോഷ്‌ ട്രോഫി ചരിത്രത്തിൽ ആദ്യമായി ടർഫ് ഗ്രൗണ്ടിൽ മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News