എന്തൊക്കെയാ വിളിച്ച് പറയുന്നത്, എന്തൊരു കൂവലാണ് ; റോബിൻ രാധാകൃഷ്ണനോട് സന്തോഷ് വർക്കി

മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനോട് ചോദ്യവുമായി സന്തോഷ് വർക്കി. ഇത്രയും വിദ്യാഭ്യാസം ഉള്ള ആൾ ഇത്തരത്തിൽ കൂവി വിളിക്കുമോ എന്നാണ് സന്തോഷ് വർക്കി റോബിനോട് ചോദിച്ചത്.

“അയാൾ എന്തൊക്കെയാ വിളിച്ച് പറയുന്നത്. കൂവുന്നത് കണ്ടിട്ടില്ലേ. അയാൾ ഡോക്ടർ ആണെന്ന് പറയുന്നു. ഇത്രയും വിദ്യാഭ്യാസം ഉള്ള ഒരാള് ഇങ്ങനെ പെരുമാറുമോ. ആള് മിടുക്കനാണ്, ഷോർട് ടൈമിൽ തന്നെ വലിയൊരു ആരാധകരെ ഒക്കെ സ്വന്തമാക്കി, കാശുണ്ടാക്കി എല്ലാം ചെയ്തു. പക്ഷേ അത്ര വലിയ എക്സ്ട്രാ ഓർഡിനറി ആളൊന്നും അല്ല. ഇപ്പോൾ ഒരുപാട് പേര് റോബിനെതിരെ രം​ഗത്ത് വരുന്നുണ്ട്. എന്താ കാര്യമെന്ന് അറിയില്ല. ഒരുപക്ഷേ അസൂയ ആകാം, ഇല്ലെങ്കിൽ വേറെ എന്തെങ്കിലും ആകാം. ഒത്തിരി ഫോളോവേഴ്സ് ഉള്ള ആളാണ് റോബിൻ. കുറച്ചു കൂടി പക്വത ഉള്ള പെരുമാറ്റം ആണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ കൂവുന്നു, ചന്തയിലെ ആളുകൾ സംസാരിക്കുന്നത് പോലെ സംസാരിക്കുന്നു. ഇത്രയും വിദ്യാഭ്യാസം ഉള്ളതായിട്ട് തോന്നുന്നില്ല”, സന്തോഷ് വർക്കി പറഞ്ഞു.

അതേസമയം ആരാധകരെ ഉപയോഗിച്ച് തനിക്കും കുടുംബത്തിനുമെതിരെ ബിഗ് ബോസ് മുന്‍ താരം റോബിന്‍ രാധാകൃഷ്ണൻ വധഭീഷണി മുഴക്കിയെന്ന് സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ ഷാലു പേയാട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്കെതിരായ ഭീഷണികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണെന്ന് ഷാലു പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.മലയന്‍കീഴ് പൊലീസിലും തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലുമാണ് ഷാലു പേയാട് പരാതി നല്‍കിയിരിക്കുന്നത്.

യുട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ റോബിന്‍ രാധാകൃഷ്ണനെതിരെ നിരവധി ആരോപണങ്ങള്‍ ഷാലു പേയാട് ഉന്നയിച്ചിരുന്നു.തനിക്കും തന്‍റെ കുടുംബത്തിനുമെതിരെ ഗുരുതരമായ വധഭീഷണികള്‍ നിലനില്‍ക്കുന്നതിനാലാണ് പരാതി നല്‍കുന്നതെന്ന് ഷാലു പേയാടിന്‍റെ പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News