
ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിത്യ ധർ രൺവീറിനെ നായകനാക്കി ഒരുക്കുന്ന മാസ് ആക്ഷൻ ചിത്രമാണ് ധരന്ദർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ഇപ്പോൾ പുറത്തെത്തിയിട്ടുണ്ട്. 2025 ഡിസംബർ 25ന് റിലീസാകുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ചിത്രത്തെ പറ്റിയല്ല നായികയായ സാറാ അർജുനെ പറ്റിയാണ് ചർച്ച.
സാറാ അർജുൻ എന്ന പേരിനോക്കാൾ മലയാളികൾക്ക് പെട്ടന്ന് മനസിലാകുക ആൻ മരിയ എന്ന പേര് കേൾക്കുമ്പോളായിരിക്കും. ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ കുട്ടിയുടെ വേഷം അവതരിപ്പിച്ച അതേ സാറയാണ് ഇപ്പോൾ രൺവീറിന്റെ നാിയകയായി എത്തിയിരിക്കുന്നത്. വിക്രം നായകനായി എത്തിയ ദൈവതിരുമകൾ എന്ന സിനിമയിൽ കുഞ്ഞു സാറയുടെ പ്രകടനവും ഏറെ ശ്രദ്ധേയമായതായിരുന്നു.

Also Read: പ്രേം നസീറിനെതിരെ നടത്തിയ പരാമർശം: മാപ്പ് പറഞ്ഞ് ടിനി ടോം
2011 ലാണ് ബാലതാരമായി സാറ സിനിമയിലേക്ക് എത്തുന്നത്. 404 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സാറ ആറാം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഇരുപതോളം സിനിമയിൽ ഇതുവരെ സാറ അഭിനയിച്ചിട്ടുണ്ട്. പല അന്തർ ദേശീയ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടുണ്ട്.

സാറാ അർജുനൊപ്പം തന്നെ സിനിമയിലെ നായികാ നായക വേഷങ്ങളിൽ അഭിനയിക്കുന്നവരുടെ പ്രായന്തരവും ചർച്ചയാകുന്നുണ്ട്. രൺവീറിന് 40 വയസ്സും സാറക്ക് 20 വയസ്സുമാണ് പ്രായം.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here