ഒടുവിൽ ആ പ്രണയകഥയിലെ ചുരുളഴിച്ച് സാറാ തെണ്ടുൽക്കർ, ഫൈനൽ കാണാൻ ശുഭ്മാൻ ഗില്ലിനൊപ്പം അഹമ്മദാബാദിലേക്ക്; വീഡിയോ

ഒടുവിൽ ശുഭ്മാൻ ഗില്ലുമായുള്ള പ്രണയകഥയിലെ ചുരുളഴിച്ച് സാറാ തെണ്ടുൽക്കർ. ഫൈനൽ കാണാൻ ശുഭ്മാൻ ഗില്ലിനൊപ്പം അഹമ്മദാബാദിലേക്ക് എന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സാറ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കിയത്. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന പാപ്പരാസികളുടെ കിംവദന്തികൾ ശരിവെക്കുന്നതാണ് ഈ വീഡിയോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മിനിട്ടുകൾക്ക് മുൻപ് സാറ എക്‌സിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ധാരാളം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ALSO READ: ഓപ്പറേഷൻ ജാവയിലെ വേഷം അവസാന നിമിഷം കട്ട്‌ ചെയ്ത് പോയി, കടം വെച്ച് പോയ നടൻ; വിനോദ് തോമസിനെ ഓർമിച്ച് തരുൺ മൂർത്തി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മകളുമായി ശുഭ്മാൻ ഗിൽ പ്രണയത്തിലാണ് എന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. സംഭവത്തിൽ ശുഭ്മാൻ ഗിൽ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് നിരവധി സെലിബ്രിറ്റികൾ പല സൂചനകളും നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഒരഭിമുഖത്തിൽ ശുഭ്മാൻ ഗിൽ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തിയത്.

ALSO READ: ‘വിവാഹം കഴിക്കാൻ നോ പ്ലാൻ’ ഞങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനേക്കാൾ നല്ലതെന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല, പങ്കാളിയെ കുറിച്ച് ശ്രുതി ഹാസൻ

സാറയുമായി ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിന് ‘ഒരുപക്ഷേ’ എന്നാണ് ഗിൽ മറുപടി നൽകിയത്. ഇരുവരും ഒന്നിച്ചുള്ള ധാരാളം ചിത്രങ്ങളും മറ്റും അടുത്തിടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറഞ്ഞു നിന്നിരുന്നു. ഇതോടെ ബോളിവുഡ് നടി സാറാ അലിഖാനും ഈ പ്രണയത്തിന്റെ പേരിൽ ബലിയാടായി. സച്ചിന്റെ മകളുടെ പേരും സാറയുടെ പേരും ഒന്നായതോടെ പല അഭിമുഖങ്ങളിലും സാറ അലി ഖാനും ഈ വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നു.

അടുത്തിടെ, കോഫീ വിത്ത് കരണിൽ ബോളിവുഡ് നടി സാറാ അലിഖാനോട് ശുഭ്മാൻ ഗില്ലുമായി പ്രണയത്തിലാണോ എന്ന് ചോദിച്ചിരുന്നു. ശുഭ്മാൻ ഗില്ലുമായി പ്രണയത്തിലാണോ എന്നായിരുന്നു സാറയോടുള്ള ചോദ്യം. എന്നാൽ, ആ സാറ താൻ അല്ലെന്നായിരുന്നു ബോളിവുഡ് നടിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here