
സമൂഹത്തില്‍ നിറത്തിനെ കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ ഉണ്ടാകണമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. സൗന്ദര്യബോധത്തെ റീ സ്ട്രക്ചര്‍ ചെയ്യണം. ‘ഞങ്ങള്‍ കറുപ്പില്‍ അഹങ്കരിക്കുന്നു’ എന്ന് പറയുന്ന സമൂഹവും ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു
കോഴിക്കോട് ചേവായൂര്‍ കിര്‍ത്താഡ്സില്‍ ‘നെര്‍ദ്ധി 2025’ ദേശീയ ഗോത്ര സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. ലോകത്ത് തന്നെ കറുപ്പ് എന്നാല്‍ പ്രശ്നമാണ്.
ആഫ്രിക്കക്കാരുമായാണ് മിക്കപ്പോഴും കറുപ്പിനെ ബന്ധപ്പെടുത്തുക. ആഫ്രിക്കക്കാര്‍ വിവരദോഷികളും സംസ്‌കാരമില്ലാത്തവരാണെമൊക്കെയുള്ള സായിപ്പിന്റെ സങ്കല്‍പ്പമാണ് ഇപ്പോഴും ചിലര്‍ പിന്തുടരുന്നതെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു.
എന്തിനെയും ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണു കറുപ്പെന്നും ശാരദ മുരളീധരന്‍ പറഞ്ഞു. ശരീര നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെ കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നേരത്തെ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

