ദേശീയ സരസ് മേളയ്ക്ക് കൊല്ലത്ത് തുടക്കം

ദേശീയ സരസ് മേള കൊല്ലത്ത് തുടങ്ങി. മേളയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സംരംഭകര്‍ പങ്കെടുക്കും. 28 സംസ്ഥാനങളുടെ രുചി വൈഭവവും ആസ്വദിക്കാം. മേള മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.

കൊല്ലം ആശ്രാമം മൈതാനിയില്‍ ശീതികരണ സംവിധാനത്തോടെ തുടങ്ങിയ മേള മെയ് ഏഴ് വരെ നടക്കും. രാജ്യത്തിന്റെ രുചി വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാനുള്ള ഇന്ത്യ ഫുഡ് കോര്‍ട്ട് ഭക്ഷ്യമേളയും സജ്ജമായി. 11 ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന മേളയില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, യുവതീ സംഗമം, സരസ് തദ്ദേശ സംഗമം, വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും.

പ്രവേശനം സൗജന്യമാണ്. കുടുബശ്രീ ജനകീയ ഹോട്ടലുകളെ നവീകരിക്കാന്‍ പദ്ധതി തയാറാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഒന്‍പതാമത് ദേശീയ സരസ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.

ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്‌സിഡി ഉടന്‍ വിതരണം ചെയ്യും. പെണ്‍കരുത്തിന്റെ മഹപ്രസ്ഥാനമാണ് കുടുംബശ്രീ. കേരളത്തിന്റെ മാതൃകയെ ലോകം ശ്രദ്ധിക്കാന്‍ കുടുംബശ്രീ കാരണമായി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ചടങ്ങില്‍ അധ്യക്ഷയായി.

കുടുംബശ്രീ വികസനത്തിന്റെ പതാക വാഹകര്‍രായി മാറിയെന്ന് മന്ത്രി പറഞ്ഞു. സരസ് എക്സിബിഷന്‍ പവലിയന്‍ ഉദ്ഘാടനം എം മുകേഷ് എം എല്‍എയും കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ്കോര്‍ട്ട് ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റും നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News