യുവ താരങ്ങള്‍ ബിസിസിഐ വാര്‍ഷിക കരാറില്‍; സര്‍ഫറാസിനും ധ്രുവ് ജുറേലിനും നേട്ടം

ധ്രുവ് ജുറേലും സര്‍ഫറാസ് ഖാനും ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ എത്തി. സി ഗ്രൂപ്പിലാണ് ഇരുവരും ഇടംപിടിച്ചത്. വാര്‍ഷിക പ്രതിഫലം ഒരു കോടി രൂപ ലഭിക്കും. ബിസിസിഐയുടെ അപക്സ് കൗണ്‍സില്‍ യോഗമാണ് യുവ താരങ്ങളെ സി വിഭാഗം കരാറില്‍ ഉള്‍പ്പെടുത്തുന്നതിനു അംഗീകാരം നല്‍കിയത്.

Also Read: മീഡിയ അക്കാദമി ഫോട്ടോജേണലിസം കോഴ്സ് സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 20-ന് നടക്കും

രണ്ട് യുവ താരങ്ങളും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിര്‍ണായക ഇന്നിങ്സുകള്‍ കളിച്ചിരിന്നു. സര്‍ഫറാസ് മൂന്ന് അര്‍ധ സെഞ്ച്വറികള്‍ അടിച്ചെടുത്തു. ജുറേല്‍ 90 റണ്‍സെടുത്തു ഒരു കളിയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി. കിട്ടിയ അവസരം ഇരുവരും മികച്ച രീതിയില്‍ തന്നെ ഉപയോഗപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News