‘സമയം രാത്രി രണ്ട് മണി, കൊടും തണുപ്പിൽ നിലത്തു കിടക്കുന്നത് മലയാളത്തിന്‍റെ പ്രിയ നടൻ’; ‍വൈറലായി സർക്കീട്ട് സംവിധായകന്‍റെ കുറിപ്പ്

asif ali

റാസൽഖൈമയിലെ കൊടും തണുപ്പിൽ വെറും നിലത്ത് പുതച്ചുറങ്ങുന്ന ആസിഫ് അലിയുടെ ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സർക്കീട്ട് എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രം സംവിധായകൻ തന്നെയാണ് പങ്കുവച്ചത്. നിരവധി പേരാണ് സിനിമയോടുള്ള ആസിഫ് അലിയുടെ സമർപ്പണത്തെ അഭിനന്ദിച്ചു കൊണ്ട് കമന്‍റുകളുമായി എത്തിയത്. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.

ഇതാണ് ഡെഡിക്കേഷൻ എന്നും, ഒരു സിനിമ വിജയിക്കാൻ ഇങ്ങനെ ആത്മാർഥമായി ആഗ്രഹിക്കുന്ന, അധ്വാനിക്കുന്ന സ്വയം സമർപ്പിക്കുന്ന, സിനിമയെ അത്രമേൽ സ്നേഹിക്കുന്ന കലാകാരന്മാരെയാണ് നമുക്ക് വേണ്ടതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ സുരേഷ് വെള്ളിമറ്റം ഫേസ്‌ബുക്കിൽ കുറിച്ചു.

ALSO READ; ‘നരിവേട്ട’യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് ‘ഡ്രാഗൺ’ സിനിമയുടെ നിർമ്മാണ കമ്പനി എജിഎസ്

താമർ കെ വിയാണ് സർകീട്ടിന്റെ സംവിധായകൻ. തന്നെയും ‘സര്‍ക്കീട്ടി’നെയും വിശ്വസിച്ച് കൂടെനിന്നതിനും ചിത്രത്തിലെ കഥാപാത്രമായ അമീറായി ജീവിച്ചതിനും ആസിഫ് അലിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് സംവിധായകന്‍ ഫോട്ടോ പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

രാത്രി രണ്ടു മണിക്ക്, റാസ് അൽഖൈമയിലെ കൊടും തണുപ്പിൽ,

ഒരു ചെറിയ പുതപ്പിൽ, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആസിഫലിയാണ്.

നന്ദി, പ്രിയപ്പെട്ട ആസിഫ് അലി

സർക്കീട്ടിനെ വിശ്വസിച്ച് കൂടെ നിന്നതിന്.

അമീറായി ജീവിച്ചതിന്.

അമീറിനെ ആളുകൾ ഏറ്റെടുക്കും എന്ന പ്രതീക്ഷയിൽ…

ഹിറ്റ് ചിത്രങ്ങളായ ‘കിഷ്‌കിന്ധാകാണ്ഡം’, ‘രേഖാചിത്രം’ എന്നിവയ്ക്കു ശേഷം ആസിഫ് അലി നായകനായി തീയേറ്ററുകളില്‍ എത്തുന്ന ഫീൽഗുഡ് ചിത്രമാണ് ‘സര്‍ക്കീട്ട്’. ‘പൊന്‍മാന്‍’ എന്ന ബേസിൽ ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News