സരോജിനി ബാലാനന്ദന്റെ സംസ്‌കാരം വ്യാഴാഴ്ച

ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും സിപിഐഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ സരോജിനി ബാലാനന്ദന്റെ സംസ്‌കാരം നാളെ നടക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കളമശ്ശേരി പൊതു ശ്മശാനത്തിലാണ് സംസ്‌കാരം.

Also Read: കൊല്ലം ഓച്ചിറയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍

സരോജിനി ബാലാനന്ദന്റെ മൃതദേഹം 3 മണിമുതല്‍ 6 മണിവരെ കളമശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷം 8 മണിവരെ കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനായി വെയ്ക്കും. തുടര്‍ന്ന് നോര്‍ത്ത് കളമശേരിയില്‍ ഏലൂര്‍ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന പൊന്നംകുളത്ത് വീട്ടിലേക്ക് മാറ്റും. നാളെയാണ് സംസ്‌കാരം നടക്കുക.

Also Read: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സരോജിനിയുടെ മരണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചിരുന്നു. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, സ്ത്രീകള്‍ തൊഴില്‍ രംഗത്ത് നേരിടുന്ന ചൂഷണങ്ങള്‍ എന്നിവക്കെതിരെ പരാതിക്കാരോടൊപ്പം നിന്ന് പോരാടിയ സമുന്നത നേതാവുമായിരുന്നു സരോജിനി ബാലാനന്ദന്‍ എന്ന് മുഖ്യമന്ത്രി അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News