
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിനായി വനം വകുപ്പ് ആവിഷ്‌കരിച്ച സര്‍പ്പ ആപ്പ് പ്രവര്‍ത്തനമാരംഭിച്ച് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നും ഈ കാലയളവിനുള്ളില്‍ പാമ്പുകടി കാരണമുള്ള മരണങ്ങള്‍ നാലില്‍ ഒന്നായി കുറക്കാന്‍ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍പ്പ ആപ്പിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനും കൂടുതല്‍ പ്രചാരം നല്‍കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
Read Also: മലപ്പുറം കുറമ്പലങ്ങോട് നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
ഈ ഉദ്യമത്തില്‍ സര്‍പ്പയുടെ ബ്രാൻഡ് അംബാസഡറായി പങ്കു ചേര്‍ന്ന ടോവിനോ തോമസിന് നന്ദി. സര്‍പ്പയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കാനും പാമ്പുകടിയില്‍ നിന്നും ജനങ്ങളെ സുരക്ഷിതരാക്കാനും ഈ ക്യാമ്പെയ്‌നില്‍ ഏവരും പങ്കു ചേരുക. ഒരുമിച്ച് ഈ പദ്ധതിയെ കൂടുതല്‍ മികവിലേയ്ക്ക് നയിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here