‘വ്യക്തികള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്’; തരൂരിനെ തള്ളാതെ സുധാകരന്‍

sasi-tharoor-k-sudhakaran

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷമായി പ്രതികരിച്ചപ്പോഴും, സംസ്ഥാന സർക്കാരിൻ്റെ വികസന മുന്നേറ്റത്തെ പ്രശംസിച്ച ശശി തരൂരിനെ തള്ളാതെ കെ സുധാകരന്‍. വ്യക്തികള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ടി തീരുമാനമാണ് ഔദ്യോഗികം. പ്രവര്‍ത്തക സമിതിയില്‍ നിന്ന് മാറ്റണമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. ശശി തരൂരിന് നല്ല ഉപദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ പാര്‍ടിയില്‍ കലാപമൊന്നുമില്ലെന്നും കെ സുധാകരൻ അവകാശപ്പെട്ടു.

Read Also: ശശി തരൂരിനെതിരെ ഒളിയമ്പുമായി വി ഡി സതീശന്‍; ചോദ്യങ്ങളിൽ അസ്വസ്ഥനായി

അതിനിടെ, ശശി തരൂരിനെതിരെ ഒളിയമ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകണമെന്നായിരുന്നു ശശി തരൂരിനുള്ള സതീശന്റെ മറുപടി. സര്‍ക്കാരിന്റെ വ്യവസായ രംഗത്തെ നേട്ടത്തെ പ്രശംസിച്ച തരൂരിന്റെ നിലപാടിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ അസ്വസ്ഥനായ സതീശന്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായതുമില്ല. സംസ്ഥാന സര്‍ക്കാര്‍ വ്യവസായ രംഗത്തും ഐ ടി, സ്റ്റാര്‍ട്ടപ്പ് മേഖലയിലും കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച ശശി തരൂരിന് മറുപടി നല്‍കാനായിരുന്നു യഥാര്‍ഥത്തില്‍ വി ഡി സതീശന്റെ വാര്‍ത്താസമ്മേളനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News