
ഗർർ..! തുടരും എന്നുവിചാരിച്ചല്ലേ. പക്ഷെ സിമ്മം സൈഡായി. അതവിടെ നിക്കട്ടെ. എവടെ കെ സി എവടെ. എന്തുവാ പറഞ്ഞെ ഞങ്ങള് മധ്യമങ്ങള്…
അല്ല നമ്മളൊന്നും പറയുന്നില്ല. നിങ്ങളൊക്കെ പാവങ്ങളാണല്ലോ… ഏതാ
ഇനി ആ ബോർഡുകളും പോസ്റ്റാറുകളുമൊക്കെ എന്തോ ചെയ്യും. ദാ അങ്ങോട്ട് നോക്കൂ അവിടൊരു പോസ്റ്റർ. അങ്ങ് കാസർഗോഡ് മുതൽ ഇങ്ങ് തിരോന്തോരം വരെ പോസ്റ്റരാരുന്ന്. എന്നിട്ടിപ്പോ എന്തായി… സിമ്മത്തിന് കടും ചായയും കുടിച്ച് ഇനി റസ്റ്റ് എടുക്കാം. പക്ഷെ ഞങ്ങള് മാധ്യമങ്ങൾക്ക് അത് പറ്റില്ലല്ലോ. പണി ഇതായിപ്പോയില്ലേ. അവിടെ ഹൈക്കൻമാൻഡ് വളെടുക്കുന്നു. ഇവിടെ സിമ്മം പരിചയെടുക്കുന്നു. എന്തുവാടെ ഈ നടക്കുന്നെ. കോൺഗ്രസുകാർക്കെങ്കിലും കണ്ട് പരിചയമുള്ളൊരു മുഖം തൽസ്ഥാനത്തേക്ക് വരണമെന്ന് പറഞ്ഞ് പിന്തുണച്ചവരുൾപ്പെടെ പുതിയ മുഖം കണ്ട് ഞെട്ടിയോ ആവോ?
കോൺഫിഡൻസ് എന്നൊക്കെ പറഞ്ഞ ദാ ഇതാ. പറയാതിരിക്കാൻ പറ്റത്തില്ല കേട്ടോ. പക്ഷെ എന്ത് ചെയ്യാനാ. കോൺഗ്രെസ്സിനുള്ളിലെ ഓപ്പറേഷൻ സുധാകർ സക്സസ്. വെള്ളാപ്പള്ളി പറഞ്ഞ ഓപ്പറേഷൻ സുധാകർ ഇപ്പൊ പൂർണം…
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ സ്വന്തം കസേര തെറിക്കില്ലെന്നൊരു പ്രതീക്ഷ കഥാ നായകനുണ്ടായിരുന്നു. നേതൃ മാറ്റം വേണമെന്ന് ദീപ ദാസ് മുൻഷി ഒരു റിപ്പോർട്ട് നൽകി. പിറകെ ദാണ്ടെടാ കനുഗോലുവും നൽകി അങ്ങനൊരു സാധനം. തലപ്പത്തെ അടിപിടികൾ പിടിവലികൾ ദോഷം ചെയ്യുവെന്ന ഒരു വർത്താനം. പക്ഷെ ജീയെ പിണക്കാൻ പറ്റുവോ. രാഹുൽജിയും ഖാർഗെജിയും കെ സി ജിയും സുധാകർ ജിയ്ക്ക് ചില സൂചനകൾ കൊടുത്തിരുന്നു. ഇതെല്ലാം ശിരസ്സാവഹിച്ച് നാട്ടിലെത്തിയ സുധാകർ ജി എന്താ ചെയ്തേന്ന് അറിയ്യോ നിങ്ങക്ക്. കഴിഞ്ഞ ദിവസം പോയി കെടന്ന് ഉറങ്ങാൻ പറഞ്ഞ മാധ്യമങ്ങളോട് കൊറച്ച് നാള് മുന്നേ എന്താ പറഞ്ഞേ… എനിക്കെതിരെ ഗൂഢാലോചന നടക്കുവാ പാർട്ടിയില്…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, പഞ്ചായത്ത് തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ് കോൺഗ്രസ് കൊറേ വാരികൂട്ടും ഇത്തവണ…
സുധാകർ ജി കട്ട്, ആന്റോ ആന്റണി ഔട്ട്, കോൺഗ്രസ് ഇതാ അവതരിപ്പിക്കുന്നു കെപിസിസിയുടെ പുതിയ അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ
സുഹൃത്തുക്കളെ നാടക സ്നേഹികളെ,, എനിക്ക് നിങ്ങളോട് കുറച്ചു പറയാനുണ്ട്.. തന്റെ പിൻഗാമിയെ പാർട്ടിയുടെ പുതിയ തീരുമാനത്തെ മുൻ കെപിസിസി പ്രസിഡന്റ് അംഗീകരിച്ചിരിക്കുന്നു.നിങ്ങൾക്കറിയ്യോ സ്ഥാനം കണ്ടല്ല അദ്ദേഹം കോൺഗ്രസിലേക്ക് വന്നത്. മറിച്ച് പാർട്ടിയെ കണ്ടാണത്രെ….
അതെങ്ങനെ ശരിയാകും. ജീയല്ലേ പണ്ടൊരിക്കെ വേണോങ്കി ഞാൻ ബിജെപിയിൽ പോകുവെന്ന് പറഞ്ഞേ.. ഏയ് ജീയ്ക്ക് കോമൺ സെൻസ് ഉണ്ടാകും. ഇനി ജീയെങ്ങാനും….!
അങ്ങനെ എന്തായാലും സുധാകരേട്ടൻ കേരളത്തിലെ കോൺഗ്രസ്സിനെ രക്ഷിച്ച്. ഇനി ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയെ രക്ഷിക്കാൻ പോകുവെന്നാണ് കേട്ടെ. പിന്നെ ചില ശപഥങ്ങളൊക്കെ വെള്ളത്തിൽ വരച്ച വരയായതിന്റെ ദണ്ണമുണ്ടാകും. സ്വാഭാവികം. ആരേം കുറ്റം പറയാൻ പറ്റില്ലാലോ. പിന്നെ ഈ അവസരത്തി പറയാമോന്ന് അറിയില്ല. കടും ചായയെക്കാൾ ബെസ്റ്റ് ചുക്ക് കാപ്പിയ… അപ്പൊ ഹാപ്പി സണ്ണി ഡേയ്‌സ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here