
മൈക്രോസോഫ്റ്റിൽ ഫുൾടൈം ജീവനക്കാർക്ക് ഈ വർഷം ശമ്പള വർധനവില്ല. ബോണസിനും സ്റ്റോക്ക് അവാർഡുകൾക്കുമുള്ള ബജറ്റ് കുറയ്ക്കുകയാണെന്ന് മൈക്രോസോഫ്റ്റ്. സിഇഒ സത്യ നദല്ലയാണ് ഇതുസംബന്ധിച്ച് ജീവനക്കാർക്ക് നോട്ടീസ് അയച്ചത്.
കഴിഞ്ഞ വർഷം ജീവനക്കാർക്ക് ആനുപാതികമായി ശമ്പള വർധനവും ബോണസുമുൾപ്പെടെയുള്ളവ നൽകിയിരുന്നു. ഇത്തവണ സ്ഥിതിഗതികൾ വളരെ വ്യത്യസ്തമാണെന്നാണ് നദല്ല പറയുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം ഈ വർഷം ജനുവരിയിൽ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലാളികള്‍ കുറയുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here