നിത്യോപയോഗ ഭക്ഷ്യ ഉല്‍പാദനത്തില്‍ മുന്നേറി സൗദി അറേബ്യ

നിത്യോപയോഗ ഭക്ഷ്യ കാര്‍ഷിക ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച് സൗദി അറേബ്യ. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിൻറെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പാല്‍, മുട്ട, മത്സ്യ-മാംത്സങ്ങളുടെ ഉല്‍പാദനത്തിലാണ് ഗണ്യമായ വര്‍ധനവ് വന്നിരിക്കുന്നത്. കൃഷി ഭൂമിയുടെ വിസ്തൃതിയിലും ഉല്‍പാദനത്തിലും വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് . 2022ലെ സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ALSO READ: “മാരിമുത്തുവിന്റെ മരണം ഞെട്ടിച്ചു”; താരത്തിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിച്ച് രജനീകാന്ത്

പാല്‍, മുട്ട, മത്സ്യ-മാംത്സങ്ങളുടെ ഉല്‍പാദനത്തില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിച്ചുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. സ്വയംപര്യാപ്തത കൈവരിച്ച ഉല്‍പന്നത്തില്‍ പാലാണ് ഒന്നാം സ്ഥാനത്തുള്ളത്. രാജ്യത്തെ മൃഗങ്ങളില്‍ നിന്നുള്ള പാലുല്‍പാദനം 118 ശതമാനം നിരക്കില്‍ ഉയര്‍ന്നതോടെയാണ് പാൽ ഒന്നാം സ്ഥാനത്ത് വന്നത്. കോഴിമുട്ടകളുടെ ഉല്‍പാദനം 117 ശതമാനമായും മത്സ്യ ഉല്‍പാദനം 48 ശതമാനമായും വർധിച്ചു.

ALSO READ: ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം ബീഫ് ടിക്ക

കൃഷി ഉല്‍പന്നങ്ങളില്‍ ഈന്തപ്പഴമാണ് മുന്നിലുള്ളത്. 124ശതമാനം നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് . പച്ചക്കറികളായ തക്കാളി 67ശതമാനം നിരക്കിലും ഉളളി 44ശതമാനം നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News