ഗാസയ്ക്ക് ആശ്വാസമായി സൗദി; ക്യാമ്പയിനിൽ സമാഹരിച്ചത് 1164 കോടിയോളം

ഗാസയ്ക്ക് ആശ്വാസമായി സൗദി അറേബ്യ. ഗാസയ്ക്കായുള്ള സഹായവസ്‌തുക്കളുടെ വിതരണം ആരംഭിച്ചു. പലസ്തീൻ ജനതയ്ക്ക് വേണ്ടി സൗദി ആരംഭിച്ച ജനകീയ ക്യാമ്പയിന്റെ ഭാഗമായാണിത്. ഭക്ഷണം, പാർപ്പിട സാമഗ്രഹികൾ, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയവയാണ് സൗദി പ്രധാനമായും ഗാസയ്ക്ക് നൽകുന്നത്. ഈ മാസം വിമാനമാർഗ്ഗം ഗാസയിലേക്ക് ദുരിതാശ്വാസ സാധനങ്ങൾ അയച്ച് തുടങ്ങിയിരുന്നു. കൂടുതൽ സഹായ വസ്തുക്കളുമായി കപ്പലുകളും ഗാസയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ALSO READ: നവകേരള സദസിനു മാവോയിസ്‌റ്റുകളുടെ പേരിൽ ഭീഷണി കത്ത്; സുരക്ഷ ശക്തമാക്കി പൊലീസ്

92 ലക്ഷത്തോളം ആളുകളാണ് ഇതുവരെ പലസ്തീൻ ജനതയ്ക്കായി സഹനിധി കൈമാറിയത്. 1164 കോടിയോളം രൂപ ഇതിലൂടെ സമാഹരിക്കുകയും ചെയ്‌തു. കിംഗ് സൽമാൻ റിലീഫ് കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ: വടകര നവകേരള സദസില്‍ പങ്കെടുത്ത് എംഎസ്എഫ് നേതാവ്; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News