93-ാമത് ദേശീയ ദിനാഘോഷ നിറവിൽ സൗദി അറേബ്യ

93-ാമത് ദേശീയ ദിനാഘോഷ നിറവിൽ സൗദി അറേബ്യ.ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ നടത്തുവാനാണ് തീരുമാനം. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവ് 1932 ല്‍ സൗദിയുടെ ഏകീകരണം പൂര്‍ത്തിയാക്കിയതിന്റ ഓര്‍മ പുതുക്കൽ കൂടിയായാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.’ഞങ്ങള്‍ സ്വപ്‌നം കാണുന്നു, നേടുന്നു’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

ALSO READ:ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു

ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് ഒരാഴ്ച മുമ്പ് തന്നെ സൗദിയില്‍ തുടക്കമിട്ടിരുന്നു.13 നഗരങ്ങളിലായി ആകാശ വിസ്മയവും സൗദി റോയല്‍ ആര്‍മിയുടെ എയര്‍ഷോ ഒരുക്കുന്നുണ്ട്. ദേശീയ പതാകകളാലും ദീപാലങ്കാരങ്ങളാലും സൗദി ദേശീയ ദിനത്തെ ആഘോഷമാക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമാര്‍ന്ന പരിപാടികളും നടക്കുന്നുണ്ട്.

നാവിക സേനയുടെ നേതൃത്വത്തില്‍ യുദ്ധക്കപ്പലുകള്‍ അണിനിരത്തിയുളള നാവിക പ്രദര്‍ശനവും ഉണ്ട്. ദേശീയ ദിനമായ നാളെ രാജ്യത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഭരണകര്‍ത്താക്കളും ആഘോഷ പരിപാടികളുടെ ഭാഗമാകും. വിവിധ കേന്ദ്രങ്ങളില്‍ സൈനിക പരേഡും നടക്കും. വ്യത്യസ്തമാര്‍ന്ന വിനോദ പരിപാടികളും സംഘടിപ്പിക്കും.

ALSO READ:വിനോദയാത്രക്കിടെ അനധികൃതമായി മദ്യം കടത്തി; പ്രധാനാധ്യാപകനടക്കം 4 പേര്‍ അറസ്റ്റില്‍

അതേസമയം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുളള തിരക്ക് കണക്കിലെടുത്ത് ദുബായ് ആസ്ഥാനമായുളള എമിറേറ്റ്‌സ് എയര്‍ലൈന്‍ റിയാദിലേക്ക് 3 അധിക വിമാന സര്‍വീസുകള്‍ ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News