തൊഴിൽ വിസകളുടെ സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്ന കാലാവധി നീട്ടി സൗദി

എല്ലാ തൊഴിൽ വിസകളുടെ സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്ന കാലാവധി നീട്ടി സൗദി അറേബ്യ. 10 ദിവസം കൂടിയാണ് കാലാവധി നീട്ടിയത്. ജനുവരി 26 വരെ പുതിയ തീരുമാനം നടപ്പാക്കുന്നതിന് സമയം അനുവദിച്ചതായി മുംബൈയിലെ സൗദി കോൺസുലേറ്റ് ഇന്ത്യൻ ട്രാവൽ ഏജൻസികളെ അറിയിച്ചു. പുതിയ നിയമം പ്രാബല്യത്തിലായാൽ വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം.

ALSO READ: ശരീരഭാരം കുറക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ പച്ചക്കറികൾ

നേരത്തെ സൗദി അറേബ്യയിലേക്കുള്ള മുഴുവൻ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിനുള്ള പാസ്പോർട്ടുകൾ ജനുവരി 15 മുതൽ കോൺസുലേറ്റ് നേരിട്ട് സ്വീകരിക്കില്ലെന്നും പകരം പുറംകരാർ ഏജൻസിയായ വിഎഫ്എസ് വഴി വിരലടയാളം നൽകി സമർപ്പിക്കണമെന്നുമാണ് സർക്കുലർ മുഖാന്തിരം അറിയിച്ചിരുന്നത്.സമയം നീട്ടിയതോടെ പാസ്പോർട്ട് കോൺസുലേറ്റുകൾ നേരിട്ട് സ്വീകരിക്കുന്നത് 10 ദിവസം കൂടി തുടരും.

സമയം നേടിയതായി പുതിയ നിർദേശം വന്നതോടെ താത്കാലിക പരിഹാരം ലഭിച്ചതിൻറെ സമാധാനത്തിലാണ് ട്രാവൽ ഏജൻസികളും തൊഴിലാളികളും തൊഴിലുടമകളും. വിഎഫ്എസിലെത്തി വിരലടയാളം നൽകണമെന്ന നിബന്ധന വന്നതോടെ വിസ ലഭിച്ച തൊഴിലാളികളും അടിയന്തിര പ്രോജക്ടുകളിലേക്ക് തൊഴിലാളികളെ കാത്തുനിൽക്കുന്ന കമ്പനികളും പ്രതിസന്ധിയിലായിരുന്നു.

ALSO READ: യുഎസില്‍ മാംസത്തിലെ എല്ല് നീക്കുന്ന യന്ത്രത്തില്‍ കുടുങ്ങി 16കാരന് ദാരുണാന്ത്യം; ഫാക്ടറിക് വന്‍ തുക പിഴ വിധിച്ച് അധികൃതര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News