ക്രിക്കറ്റിൽ വമ്പൻ എൻട്രിക്ക് ഒരുങ്ങി സൗദി! യുവ്‌രാജ് സിംഗ് ബ്രാൻഡ് അംബാസഡറായി പുതിയ ടി20 ലീഗ്

yuvraj-singh-reuters

ക്രിക്കറ്റിൽ പുതിയ ശക്തിയായി ഉയരാൻ ലക്ഷ്യമിട്ട് സ്വന്തം ടി20 ലീഗ് ആരംഭിക്കാൻ ഒരുങ്ങി സൗദി അറേബ്യ. “ഡ്യൂൺസ് ടി20 ലീഗ്” എന്ന് പേരിട്ടിരിക്കുന്ന ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ഇതിഹാസ താരം യുവരാജ് സിംഗ് എത്തുമെന്ന് ആണ് സൗദി അധികൃതർ അറിയിച്ചിരിക്കുന്നത്.

ഒക്ടോബർ പകുതിയോടെ ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് ടൂർണമെന്റിൽ ആറ് ടീമുകൾ ആണ് പങ്കെടുക്കുന്നത്. സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷന്റെ അനുമതിയോടെയാണ് സൗത്ത് ഏഷ്യ നെറ്റ്‌വർക്ക് ലിമിറ്റഡ്, യുണീക്ക് സ്‌പോർട്‌സ് ഗ്രൂപ്പ്, പ്രോലിത്തിക് ടാലന്റ് ഏജൻസി എന്നിവ ചേർന്ന് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

സൗദിയിൽ ക്രിക്കറ്റിന്റെ വളർച്ച വേഗത്തിലാക്കുകയും പ്രാദേശിക യുവതാരങ്ങൾക്ക് അവസരം ഒരുക്കുകയും ചെയ്യുക എന്നതാണ് ലീഗിന്റെ ലക്ഷ്യം എന്നാണ് സംഘാടകർ പറയുന്നത്. ലീഗ് അന്താരാഷ്ട്ര ക്രിക്കറ്റ് ഇതിഹാസങ്ങളും ഉയർന്നുവരുന്ന താരങ്ങളും ഒരുമിക്കുന്ന വേദിയാകുമെന്ന് അവർ അവകാശപ്പെട്ടു.

സൗദിയിൽ ക്രിക്കറ്റിന്റെ ഭാവി നിർമിക്കുന്ന ഈ പദ്ധതിയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് യുവ്‌രാജ് സിംഗ് പറഞ്ഞു . ക്രിക്കറ്റിനെ ജനപ്രിയമാക്കാനും അടുത്ത തലമുറ താരങ്ങളെ പ്രചോദിപ്പിക്കാനുമുള്ള വലിയ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News