പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴയിട്ട് സൗദി ആരോഗ്യമന്ത്രാലയം

saudi

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ. യാത്രക്കാർ കയറുന്നതിനു മുന്നേ വിമാനത്തിനകത്ത് അണുനശീകരണം ചെയ്യാത്തതിനാണ് നടപടി എടുത്തത്. ചട്ടങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പു ഉണ്ട്.

മൂന്ന് അന്താരാഷ്ട്ര വിമാന കമ്പനികൾക്കെതിരെയാണ് കർശന നിയമ നടപടി. മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനങ്ങളിലാണ് ഈ പ്രോട്ടോകോൾ ലംഘനം ഉണ്ടായത്. തീർത്ഥാടകരുൾപ്പടെയുള്ളവരുടെ സുരക്ഷാ മുൻനിർത്തിയാണ് കടുത്ത നടപടി എടുത്തത്.

also read: കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്ക് നീട്ടുന്നു; നിർദേശവുമായി ഗതാഗത വകുപ്പ്

രോഗങ്ങൾ പടരുന്നത് തടയാൻ ആവശ്യമായ നടപടികൾ പാലിക്കാതെ വിമാനങ്ങളിൽ യാത്രക്കാരെ കയറ്റുകയായിരുന്നു. ആരോഗ്യ സംവിധാനം ശക്തമാക്കുന്നതിനും പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ലംഘിച്ചവർക്കെതിരെ നടപടികൾ തുടരുമെന്ന് മുന്നറിയിപ്പ് നൽകി. രാജ്യത്തേക്കുള്ള പ്രവേശന കേന്ദ്രമായ വിമാനത്താവളങ്ങളിലും അതിർത്തി ക്രോസിംഗുകളിലും നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News