ഹജ്ജ് കഴിഞ്ഞ് വെറും കയ്യോടെ പോകേണ്ട; 20 ലക്ഷം ഖുർആനുകൾ വിതരണം ചെയ്യാൻ ദുബായ് ഭരണാധികാരി

പരിശുദ്ധ ഹജ് കഴിഞ്ഞ് തീർത്ഥാടകർ അവരവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. എന്നാൽ ഇവരെ വെറുംകൈയോടെ പറഞ്ഞയക്കേണ്ടെന്നാണ് ദുബായ് ഭരണാധികാരിയുടെ തീരുമാനം. ഇത്തരത്തിൽ നാട്ടിലേക്ക് തിരിക്കുന്നവർക്കായി 20 ലക്ഷം കോപ്പികൾ ഖുർആൻ കോപ്പികൾ വിതരണം ചെയ്യാനാണ് തീരുമാനം.

ALSO READ: ലോകം കീഴടക്കിയ സംഗീത മാന്ത്രികൻ; പിറന്നാൾ നിറവിൽ കീരവാണി

സൗദി അറേബ്യൻ മതകാര്യ വകുപ്പാണ് സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം ഇത്തരമൊരു പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ വിവിധ അതിർത്തി കവാടങ്ങളിൽ വെച്ചാകും ഇവ തീർഥാടകർക്ക് വിതരണം ചെയ്യുക. ഏകദേശം 77 ഭാഷകളിലുള്ള പരിഭാഷകളാണ് വിതരണം ചെയ്യുക. ഇവയുടെ വിതരണത്തിനായി പ്രത്യേക സജ്ജീകരങ്ങളും അധികൃതർ ചെയ്തിട്ടുണ് . കവാടങ്ങളിൽ ആള്അകലെ നിയോഗിക്കുകയും സുഗമമായ വിതരണത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ വർഷവും ഹജ്ജിനെത്തുന്ന വിദേശ തീർത്ഥാടകർക്ക് ഇത്തരത്തിൽ സൽമാൻ രാജാവ് ഉപഹാരങ്ങൾ നൽകുക പതിവാണ്.

ALSO READ: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; മൂന്നുപേർ നീന്തി രക്ഷപ്പെട്ടു

അതേസമയം, ഹജ്ജ് തീർത്ഥാടനം പൂർത്തിയാക്കിയ ഇന്ത്യക്കാരുടെ മടക്കയാത്ര തിങ്കളാഴ്ച ആരംഭിച്ചു. ഡൽഹി, കൊൽക്കത്ത, ലക്‌നൗ, ജയ്‌പൂർ എന്നിവിടങ്ങളിലേക്കാകും ആദ്യസംഘം മടങ്ങുക. മലയാളി തീർത്ഥാടകർക്ക് ഇനി മദീന സന്ദർശനം കൂടി പൂർത്തിയാക്കാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News