സ്ഥാപനങ്ങളും സംരഭങ്ങളും അടച്ചു പൂട്ടുന്നവർ ആദ്യം ചെയ്യേണ്ടത്; നിബന്ധനകൾ വ്യക്തമാക്കി സൗദി മാനവവിഭവശേഷി മന്ത്രാലയം

ബിസിനസ് സ്ഥാപനങ്ങളും സംരഭങ്ങളും അടച്ചു പൂട്ടുന്നവർ ആദ്യം തന്നെ വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് അറിയിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയം. മന്ത്രാലയത്തിന്റെ നിബന്ധനകൾക്ക് വിധേയമായാണ് രജിസ്ട്രേഷൻ റദ്ദാക്കാൻ കഴിയുക എന്നും മുന്നറിയിപ്പില്ലാതെ സ്ഥാപനം അടക്കുന്നത് തൊഴിലാളികൾക്കും മറ്റും നഷ്ടം ഉണ്ടാക്കുമെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്.

ALSO READ:പാലക്കാട് കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണ ശാലയില്‍ തീ പിടിത്തം

അടുത്തിടെ സൗദിയിൽ നിക്ഷേപ നിയമത്തിലും തൊഴിൽ നിയമത്തിലും വന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം. വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് പതിനൊന്നിന നിബന്ധനകൾ ആണ് ഉള്ളത്. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരില്ലാതിരിക്കുക, സ്ഥാപനത്തിന്റെ പേരിൽ ഉപയോഗിക്കാത്ത വിസകൾ ഇല്ലാതിരിക്കുക, സാമ്പത്തിക കുടിശ്ശിക ഇല്ലാതിരിക്കുക, വർക്ക് പെർമിറ്റുകൾ നിലവിലല്ലാതിരിക്കുക, നിയമലംഘനങ്ങൾ ഇല്ലാതിരിക്കുക, സ്ഥാപനവും തൊഴിലാളികളുമായുള്ള തൊഴിൽ തർക്കങ്ങളോ പരാതികളോ ഇല്ലാതിരിക്കുക, നികുതി സംബന്ധമായ കുടിശ്ശികയോ റിപ്പോർട്ടുകളോ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്താതിരിക്കുക, സാധുവായ തൊഴിൽ കരാർ ഇല്ലാതിരിക്കുക,സേവന കൈമാറ്റ അഭ്യർഥനകൾ നിലവിൽ ഇല്ലാതിരിക്കുക, അജീർ പ്ലാറ്റ് ഫോമിൽ കരാറുകളൊന്നും അവശേഷിക്കാതിരിക്കുക തുടങ്ങി നിബന്ധനകൾ ആണ് മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

ALSO READ:ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെൽമറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യകരമാണ്; മുന്നറിയിപ്പ് നൽകി എം വി ഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News