ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കാൻ സൗദി

നിത്യോപയോഗ സാധനങ്ങൾ നേരിട്ട് വീട്ടിലെത്തിച്ച് തരുന്ന ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കാൻ സൗദി. ഡെലിവറി പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് നിരവധി നിയന്ത്രണങ്ങളും നിബന്ധനകളുമാണ് അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. ഹോം ഡെലിവറി ജീവനക്കാരുടെ വാഹനയാത്രക്ക് മാനദണ്ഡം നിശ്ചയിച്ച് സൗദി പൊതുഗതാഗത അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: ‘മലൈക്കോട്ടൈ വാലിബൻ ഒരു അബദ്ധമല്ല, കണ്ട് പരിചിതമായ രീതി വേണമെന്ന് എന്തിന് വാശി പിടിക്കുന്നു’: ലിജോ ജോസ് പെല്ലിശ്ശേരി

ഹോം ഡെലിവറി മേഖലയെ നിയന്ത്രിക്കുക, ഡ്രൈവർമാരുടെയും സേവനങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കുക, വിശ്വാസ്യതയുടെയും സുരക്ഷയുടെയും നിലവാരം വർധിപ്പിക്കുക എന്നിവയാണ് ഈ തീരുമാനങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്

പൊതുഗതാഗത അതോറിറ്റിയുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടർ സിസ്റ്റം വഴി ഹോം ഡെലിവറി കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ ഫേസ് വെരിഫിക്കേഷൻ പൂർത്തിയാക്കണം എന്നും നിബന്ധനയിൽ പറയുന്നു. മുനിസിപ്പൽ ഗ്രാമ ഭവന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യം അനുവദിക്കും. ട്രാഫിക് വകുപ്പുമായി സഹകരിച്ച് ഹോം ഡെലിവറിക്കുള്ള മോട്ടോർ സൈക്കിളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു.

14 മാസത്തിനുള്ളിൽ ക്രമേണ ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾ വഴി ജോലി ചെയ്യാൻ സൗദിയിതര ജോലിക്കാരെ നിർബന്ധിക്കും. ഈ രംഗത്ത് സ്വദേശികൾക്ക് ആയിരിക്കും സ്വയം തൊഴിൽ അനുവദിക്കുക.ഘട്ടങ്ങളായാണ് ഈ തീരുമാനങ്ങൾ നടപ്പാക്കുക.

ALSO READ: ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം ആകണം ഇന്ത്യ: മന്ത്രി കെ ബി ഗണേഷ് കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel