മെസിയെ എത്തിക്കാൻ നീക്കങ്ങളുമായി സൗദി പ്രോ ലീഗ്; ചർച്ച ആരംഭിച്ചതായി റിപ്പോർട്ട്

messi-saudi-pro-league

ലയണല്‍ മെസിയെ സൗദി അറേബ്യയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോർട്ട്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മെസിയുടെ പ്രതിനിധികളുമായി സമീപ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സൗദി പ്രോ ലീഗിലെ ഏറ്റവും വലിയ നാല് ക്ലബ്ബുകളായ അല്‍ ഹിലാല്‍, അല്‍ നാസര്‍, അല്‍ ഇത്തിഹാദ്, അല്‍ അഹ്ലി എന്നിവയില്‍ 75 ശതമാനം ഓഹരികള്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനുണ്ട്.

നിലവിൽ അമേരിക്കൻ മേജർ സോക്കർ ലീഗിൽ (എം എസ് എൽ) ഇന്റര്‍ മയാമി സി എഫിനായി ബൂട്ടുകെട്ടുന്ന മെസിയുടെ കരാർ ഈ വർഷം അവസാനം വരെയാണ്. ജനുവരിയില്‍ അദ്ദേഹത്തിന് പുതിയ ടീമിലേക്ക് മാറാം. അതേസമയം, ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും 37-കാരന്‍ ഇന്റര്‍ മയാമിയിലും വരാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also: അർബുദബാധിതയായി മരിച്ച സനയെ മറക്കാതെ പി എസ് ജി ആരാധകർ; ടിഫോയിൽ വികാരഭരിതനായി ലൂയിസ് എൻ്റിക്വെ

അതിനിടെ, ലിയോണിന്റെ റയാന്‍ ചെര്‍ക്കിയെ എത്തിക്കാൻ മാഞ്ചസ്റ്റര്‍ സിറ്റി നീക്കം ശക്തമാക്കി. ഓഫർ തുക അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News