വന്‍കിട പദ്ധതികളിലൂടെ സൗദിയിൽ സ്വകാര്യനിക്ഷേപങ്ങൾ വർധിക്കും; 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച നേടും;അന്താരാഷ്ട്ര നാണയനിധി

സൗദി അറേബ്യ ഈ വര്‍ഷം 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന പ്രതീക്ഷ പങ്കുവെച്ച് അന്താരാഷ്ട്ര നാണയനിധി. സൗദിയിൽ സ്വകാര്യ നിക്ഷേപങ്ങൾ വർധിക്കുന്നതിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും അന്താരാഷ്ട്ര നാണയ നിധി പറഞ്ഞു. അടുത്ത വർഷം ഇത് 2.8 ശതമാനായി ഉയരുമെന്നും ഐ എം എഫ് പറഞ്ഞു .

also read: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് തമിഴ്‌നാടിൻറെ സഹായം;ബീരേൻ സിംഗിന് കത്തയച്ച് സ്റ്റാലിൻ

വന്‍കിട പദ്ധതികളിലൂടെ സ്വകാര്യനിക്ഷേപങ്ങൾ വർധിക്കും. ഇത് അടുത്ത വര്‍ഷം പെട്രോളിതര മേഖലയുടെ വളര്‍ച്ചക്ക് സഹായിക്കുമെന്നും അതുവഴി ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചക്ക് ഇടയാക്കുമെന്നുമാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്. ഈ വർഷം സൗദി 1.9 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം ഇത് 2.8 ശതമാനായി ഉയരും. എന്നാൽ ഇതിലും മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ അന്താരാഷ്ട്ര നാണയനിധി പുറത്തുവിട്ട റിപ്പോർട്ട്.

also read: മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു; ഡിജിപിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

.ലോക സമ്പദ്‌ വ്യവസ്ഥ ഈ വര്‍ഷവും അടുത്ത വർഷവും മൂന്നു ശതമാനം വളര്‍ച്ച നേടുമെന്നും ഐ.എം.എഫ് പറഞ്ഞു.കഴിഞ്ഞ വർഷം 3.5 ശതമാനമായിരുന്നു ലോക സാമ്പത്തിക വളര്‍ച്ച. ഈ വർഷം ആഗോള തലത്തിൽ പണപ്പെരുപ്പം ശരാശരി 6.8 ശതമാനമായി കുറയും. കഴിഞ്ഞ വര്‍ഷം ഇത് 8.7 ശതമാനമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News