പരിക്കേറ്റ ആകാശ് ദീപിന് പകരം സൗരഭ് ദുബെയെ ടീമിലെടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Iyer

ഐപിഎൽ 2026 സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിക്കേറ്റു പുറത്തായ ഇന്ത്യൻ പേസർ ആകാശ് ദീപിന് പകരം സൗരഭ് ദുബെയെ ടീമിൽ ഉൾപ്പെടുത്തിയതായി സ്ഥിരീകരിച്ചു. നേരത്തെ മതീഷ പതിറാണയ്ക്കും ഹർഷിത് റാണയ്ക്കും പിന്നാലെ ആകാശദീപ് പരിക്കേറ്റ് ഐപിഎല്ലിന്റെ പുതിയ സീസണിൽ നിന്നും പുറത്താതോടെയാണ് ടീമിന്റെ ബാലൻസ് നിലനിർത്താനും ബൗളിംഗ് ശക്തമാക്കാനും പകരക്കാരൻ ആയി സൗരഭ് ദുബെയെ തെരഞ്ഞെടുത്തതെന്ന് അധികൃതർ അറിയിച്ചു.

Also Read: വൈറലായി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലന മത്സരത്തിനിടയിലെ ഉടക്ക്

പ്രധാന ബൗളർമാരെ കൂടാതെ 25 കോടി രൂപ മുടക്കി വാങ്ങിയ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർകാമറൂൺ ഗ്രീnനിനും എല്ലാ മത്സരങ്ങളിലും നാലോവർ പൂർണ്ണമായും എറിയുവാൻ കഴിയുമോ എന്നത് ഇപ്പോൾ സംശയത്തിലാണ്. ഇത് കൂടാതെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ ഫോമില്ലായ്മയും ആരാധകരിൽ ആശങ്ക സൃഷ്ടിക്കുന്നു. നിലവിലെ സാഹചര്യത്തിൽ, എന്താകും കൊൽക്കത്തയുടെ അന്തിമ കോമ്പിനേഷൻ എന്നത് വലിയ വിഷയമാണ്. കഴിഞ്ഞ സീസണിൽ, കൈവശം വച്ചിരുന്ന ഐപിഎൽ കിരീടം നഷ്ടപ്പെട്ട കൊൽക്കത്ത ഞായറാഴ്ച നടക്കുന്ന ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ നേരിടും. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News