അസിം പ്രേംജിയെ പിന്തള്ളി സാവിത്രി ജിൻഡാൽ; ധനികയായ വനിതയുടെ വരുമാനത്തിൽ വർധന

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാലിന്റെ വരുമാനത്തിൽ വർധന.
മൊത്തം ആസ്തിയുടെ കാര്യത്തിൽ അസിം പ്രേംജിയെ പിന്തള്ളിയാണ് സാവിത്രി ജിൻഡാൽ മുന്നിലെത്തിയത്.

ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ചെയർപേഴ്‌സൺ എമറിറ്റസ് ആണ് സാവിത്രി ദേവി. ജിൻഡാലിന്റെ സമ്പത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 87% ഉയർന്നു, അതേ കാലയളവിൽ അസിം പ്രേംജിയുടെ ആസ്തിയിൽ 42% ഇടിവുണ്ടായി. ഇതോടെ ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം സാവിത്രി ജിൻഡാൽ അഞ്ചാം സ്ഥാനത്തെത്തി. അസിം പ്രേംജി ആറാം സ്ഥാനത്ത് ആണ്.

ALSO READ: ഭർത്താവിനെ തിരഞ്ഞു ഫ്ലാറ്റിൽ ചെന്ന ഭാര്യ കണ്ടത് മറ്റൊരു യുവതിയെ, ഒടുവിൽ പ്രമുഖ തമിഴ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സ്റ്റീൽ, വൈദ്യുതി, സിമൻറ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ജിൻഡാലിന്റെ പ്രവർത്തന മേഖല . ജെഎസ്ഡബ്ല്യു സ്റ്റീൽ എന്ന മുൻനിര സ്ഥാപനമാണ് സാവിത്രി ജിൻഡാലിന്റെ സമ്പത്തിന്റെ 30%വും സംഭാവന ചെയ്യുന്നത്. ഗ്രൂപ്പ് കമ്പനികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ജെഎസ്ഡബ്ല്യു എനർജിയുടെ ഓഹരിയാണ്.

2023ൽ ഇതുവരെ 59% കുതിപ്പാണ് ഓഹരിയിലുണ്ടായത്. ജിൻഡാൽ സ്റ്റീൽ & പവർ 24% ഉം , ജെഎസ്ഡബ്ല്യു സ്റ്റീൽ 10% ഉം ഈ വർഷം നേട്ടം കൈവരിച്ചു.വിപ്രോയിലെ 62.5% ഓഹരിയിൽ നിന്നാണ് പ്രേംജിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും നേടിയത്.

ALSO READ:കൂടത്തായി കൂട്ടക്കൊല; കറി ആൻഡ് സയനൈ‍ഡ്–ദ് ജോളി ജോസഫ് കേസ് ട്രെയിലർ റിലീസ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News