‘ചുറ്റും കൈകാലുകള്‍ ചിതറിക്കിടക്കുന്നത് കണ്ടു; ഒരാളുടെ മുഖം വികൃതമായിരുന്നു’; ഒഡീഷ ട്രെയിനപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവ്

ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായ ട്രെയിന്‍ ദുരന്തത്തിന്റെ ഭീകരത പറഞ്ഞ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവ്. അപകടം നടക്കുമ്പോള്‍ യുവാവ് ട്രെയിനില്‍ ഉണ്ടായിരുന്നു. ട്രെയിന്‍ പാളം തെറ്റിയപ്പോഴാണ് താന്‍ ഉണര്‍ന്നതെന്നും പതിനഞ്ചോളം പേര്‍ തന്റെ ശരീരത്തിലേക്ക് വീണെന്നും യുവാവ് പറയുന്നു.

Also Read- ഒഡീഷ ട്രെയിന്‍ ദുരന്തം; തൃശൂര്‍ സ്വദേശികള്‍ സുരക്ഷിതര്‍

തന്റെ കൈക്കും കഴുത്തിനും പരുക്കേറ്റുവെന്നും യുവാവ് പറഞ്ഞു. താന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയപ്പോള്‍, ചുറ്റും കൈകാലുകള്‍ ചിതറിക്കിടക്കുന്നത് കണ്ടു. ഒരാളുടെ മുഖം വികൃതമായിരുന്നുവെന്നും യുവാവ് പറഞ്ഞു. ദുരന്ത മുഖത്തെ ഭീകരത വ്യക്തമാക്കുന്നതാണ് യുവാവിന്റെ വാക്കുകള്‍.

Also Read- ഭാര്യയുടെ നീണ്ട 10 വര്‍ഷത്തെ പ്രണയം; കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്

വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം. ഒരേ സമയത്ത് മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടു. ഷാലിമാര്‍- ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ്, യശ്വന്ത്പുര്‍- ഹൗറ എക്‌സ്പ്രസ് എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തില്‍പ്പെടുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് കോറമാണ്ഡല്‍ എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂര്‍-ഹൗറ ട്രെയിന്‍ ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ യശ്വന്ത്പൂര്‍-ഹൗറ എക്പ്രസിന്റെ നാല് ബോഗികളും പാളം തെറ്റി. അപകടത്തില്‍ 233 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News