‘ലഹരി സാമൂഹിക വിപത്ത്’; അടിയന്തര പ്രമേയത്തിന്മേല്‍ സഭയിൽ 12 മണിക്ക് ചര്‍ച്ച

mb-rajesh-kla

ലഹരിയെ ഒരു സാമൂഹിക വിപത്തായി അതീവ ഗൗരവമായി തന്നെയാണ് കാണുന്നതെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ഇക്കാര്യം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അടിയന്തര പ്രമേയത്തിന്മേല്‍ സഭ ചര്‍ച്ച ചെയ്യും.

ലഹരി വ്യാപനത്തെ ചെറുക്കാന്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നില്‍ക്കുന്ന സര്‍ക്കാരാണ് ഇത്. സര്‍ക്കാരിന് ഇതില്‍ ഒന്നും മറച്ചു വയ്ക്കാനോ ഒളിച്ചു വയ്ക്കാനോ ഇല്ല. അതിനാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാം എന്ന് മന്ത്രി സഭയെ അറിയിച്ചു. ഇതോടെ ചർച്ചയ്ക്ക് സ്പീക്കർ അനുമതി നൽകുകയായിരുന്നു. പ്രതിപക്ഷത്തെ പി സി വിഷ്ണുനാഥ്‌ ആണ് നോട്ടീസ് നൽകിയത്.

Read Also: ‘സ്വകാര്യ സര്‍വകലാശാല കാലത്തിന് അനുസരിച്ചുള്ള തീരുമാനം’; നടപ്പാക്കുക സർക്കാരിന് നിരീക്ഷിക്കാനാവുന്ന സംവിധാനമെന്നും മന്ത്രി ആർ ബിന്ദു

അതിനിടെ, സ്വകാര്യ സര്‍വകലാശാല വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തുവെന്നും ഇനി ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കണമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രണമുള്ള സര്‍വകലാശാല ആവും നിലവില്‍ വരിക. കാലഘട്ടത്തിന് അനിവാര്യമായ തീരുമാനം ആണിതെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News