
ലഹരിക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യമുയർത്തി ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളാണ് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. എസ്പി ഓഫീസ് റോഡിലുള്ള ഡഗൗട്ട് ടർഫിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി “ലഹരിയാവാം കളിയിടങ്ങളോട്’ മുദ്രാവാക്യം ഉയർത്തിയാണ് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗങ്ങളെ പോരാളികളാക്കി മത്സരം നടത്തിയത്. പന്തും ബാറ്റുംകൊണ്ട് ലഹരിയെ പ്രതീകാത്മകമായി അതിർത്തി കടത്തുകയായിരുന്നു കളിക്കാർ.
Also Read: കേന്ദ്രത്തിനെതിരായ പ്രതിഷേധമത്രേ; പ്രഹസനമായി കോണ്‍ഗ്രസ്സ് ഇ ഡി ഓഫീസ് മാർച്ച്
എസ്‌പി ഓഫീസ് റോഡിലുള്ള ടർഫിൽ നടന്ന മത്സരം സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്‌തു. ലഹരിക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടം ഡിവൈഎഫ്‌ഐ തുടരുമെന്ന് സനോജ് പറഞ്ഞു. ലഹരിക്കെതിരായ പ്രവർത്തനങ്ങൾ പ്രസംഗങ്ങളിൽ ഒതുക്കാതെ പ്രായോഗികതലത്തിൽ നടത്താൻ വിവിധങ്ങളായ പരിപാടികളിലൂടെ ഡിവൈഎഫ്‌ഐക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സനോജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു എന്നിവർ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here