ഓൺലൈൻ റമ്മി കളിക്കാൻ അക്കൗണ്ടിൽ നിന്ന് പണം തട്ടി: എസ്ബിഐ അസിസ്റ്റൻറ് മാനേജർ അറസ്റ്റിൽ

ഓൺലൈൻ റമ്മി കളിക്കാനായി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയ എസ്ബിഐ അസിസ്റ്റൻറ് മാനേജർ പിടിയിൽ.വെല്ലൂരിലെ ഗാന്ധിനഗർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ അസിസ്റ്റൻറ് മാനേജർ യോഗേശ്വര പാണ്ഡ്യനാണ് പിടിയിലായത്. വിദ്യാഭ്യാസ ലോണുകളുടെ തിരിച്ചടവാണ് ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ഇത്തരത്തില്‍ 137 അക്കൗണ്ടുകളില്‍ നിന്നായി 37 ലക്ഷം രൂപയാണ് തട്ടിയത്.

വിദ്യാഭ്യാസ ലോൺ തിരിച്ചടച്ചിട്ട് അക്കൗണ്ടിൽ പ്രതിഫലിക്കാതെ വന്നതോടെ ഒരു യുവാവ് ബാങ്കിലെത്തി അന്വേഷിച്ചതോടെയാണ് അസിസ്റ്റൻറ് മാനേജരുടെ കള്ളം വെളിച്ചത്തായത്. യുവാവിന്റെ പരാതിയിൽ പരിശോധന നടത്തിയ ബാങ്ക് മാനേജർ കണ്ടെത്തിയത് സമാനമായ 137 ക്രമക്കേടുകളാണ്. ആളുകൾ നിന്നും അസിസ്റ്റൻറ് മാനേജർ സ്വീകരിച്ച വിദ്യാഭ്യാസ ലോൺ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

ഇത്തരത്തില് 34,10000 രൂപയാണ് അസിസ്റ്റൻറ് മാനേജർ തട്ടിയത്. യോഗേശ്വര പാണ്ഡ്യൻ ഓൺലൈൻ റമ്മി തുടർച്ചയായി കളിക്കുന്ന വ്യക്തിയായിരുന്നു . സ്വന്തം കൈയിലെ കാശ് തീർന്നതോടെയാണ് ബാങ്കിൽ നിന്നും ഇയാൾ പണം മോഷ്ടിച്ചത്. ഇത്തരത്തിൽ കൈക്കലാക്കിയ 37 ലക്ഷം രൂപയും കളിച്ച് തീർക്കുകയും ചെയ്തിരുന്നു. മാനേജറുടെ പരാതിയില്‍ പാണ്ഡ്യയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വെല്ലൂർ സെൻട്രൽ ജയിലില്‍ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News