
സ്ഥിര നിക്ഷേപങ്ങളുടെ (ഫിക്സഡ് ഡെപോസിറ്റ്- എഫ് ഡി) പലിശനിരക്ക് കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). മൂന്ന് കോടി രൂപയ്ക്ക് താഴെയുള്ള എഫ് ഡി പലിശനിരക്ക് 0.2 ശതമാനമാണ് കുറച്ചത്. മൂന്ന് കോടി രൂപയ്ക്കു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയാകട്ടെ 0.25 മുതല്‍ 0.5 ശതമാനം വരെ കുറച്ചിട്ടുണ്ട്. ജനറല്‍ നിരക്കിന് പുറമേ മുതിര്‍ന്ന പൗരന്മാരുടെ നിരക്കിനും കുറവ് ബാധകമാണ്.
മൂന്ന് കോടിക്ക് താഴെയുള്ള പലിശ നിരക്ക് കുറവ് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായി. മൂന്ന് കോടിക്ക് മുകളിലുള്ളവയുടെതാകട്ടെ ശനിയാഴ്ച മുതലാണ് പ്രാബല്യത്തിലായത്. അതേസമയം, നിലവിലെ ഫിക്‌സഡ് ഡെപ്പോസിറ്റുകളിലെ പലിശ നിരക്ക് മാറില്ല. പുതിയ നിക്ഷേപങ്ങള്‍ക്കോ നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോള്‍ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാകുന്നത്.
Read Also: ഇന്നത്തെ കോടിപതി നിങ്ങളോ? സ്ത്രീ ശക്തി നറുക്കെടുപ്പ് ഫലം പുറത്ത്
ഏപ്രില്‍ ആദ്യയാഴ്ച തെരഞ്ഞെടുക്കപ്പെട്ട കാലാവധികളിലെ പലിശനിരക്ക് സ്റ്റേറ്റ് ബാങ്ക് കുറച്ചിരുന്നു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് തുടര്‍ച്ചയായി രണ്ട് തവണ കുറച്ചതിന് പിന്നാലെയാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കുറയ്ക്കുന്നത്. പുതുക്കിയ നിരക്കുകള്‍ താഴെ:


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

