ഇലക്ട്‌റൽ ബോണ്ട്; വിവരങ്ങൾ എസ്ബിഐ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം

ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ എസ്ബിഐ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം. വൈകിട്ട് 5. 30ന് മുൻപ് വിശദാംശങ്ങൾ കൈമാറാനാണ് സുപ്രീം കോടതി ഉത്തരവ്. കോടതി ഉത്തരവ് ലംഘിച്ചാൽ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവരങ്ങള്‍ ക്രോഡീകരിച്ച് നൽകാൻ സമയം വേണം എന്നായിരുന്നു എസ്ബിഐ വാദം.

Also Read: പൗരത്വ നിയമം; വിവിധയിടങ്ങളില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് എന്ന വിവരങ്ങൾ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്ന്‌ സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. എസ്ബിഐ വിവരങ്ങൾ കൈമാറിയാൽ വിശദാംശങ്ങൾ വെള്ളിയാഴ്ച 5 മണിക്ക് മുൻപ് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. വിവരങ്ങൾ പുറത്തുവന്നാൽ ബോണ്ട്‌ വഴി ഏറ്റവും കൂടുതൽ പണം സമാഹരിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാകും.

Also Read: പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധം: പാളയം ഇമാം വി പി സുഹൈബ് മൗലവി

കേസിൽ സാവകാശം നൽകണമെന്ന എസ്ബിഐയുടെ ആവശ്യം തള്ളി സുപ്രീം കോടതി. ഇതോടെ ഇലക്ട്‌റൽ ബോണ്ട് വിഷയത്തിൽ വലിയ തിരിച്ചടിയാണ് മോഡി സർക്കാരിന് കിട്ടിയത്. ജൂൺ 30 വരെ സാവകാശം നൽകാനാവില്ലെന്നും വിവരങ്ങൾ ഇന്ന് നൽകണമെന്നും സുപ്രീം കോടതി എസ്‌ബിഐയോട് ആവശ്യപ്പെട്ടു. മാർച്ച് 15 ന് അകത്ത് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News