
വമ്പൻ ഓഹരി വിൽപ്പനയ്‌ക്കൊരുങ്ങുകയാണ് എസ്ബിഐ. ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സിന് 25,000 കോടിയുടെ ഓഹരി വിൽപനക്കാണ് എസ്.ബി.ഐ തയാറെടുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇടപാടുകളിലൊന്നാവും എസ്.ബി.ഐ നടത്തുകയെന്നാണ് കണക്കാക്കുന്നത്. അടുത്ത ആഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
വായ്പ വളർച്ചക്ക് സഹായം നൽകുക, ബാലൻസ് ഷീറ്റ് കൂടുതൽ കരുത്തുള്ളതാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എസ്ബിഐ ഓഹരി വിൽപനയ്ക്കൊരുങ്ങുന്നത്. 2015ൽ കോൾ ഇന്ത്യ ഇത്തരമൊരു ഇടപാട് നടത്തിയതിന് ശേഷം ഇതാദ്യമായാണ് മറ്റൊരു കമ്പനി വലിയൊരു ഓഹരി വിൽപനക്ക് ഒരുങ്ങുന്നത്.
ALSO READ: വിളികൾക്ക് ഇനി വില കൂടും; മൊബൈൽ നിരക്കുകൾ 10-12 ശതമാനം വരെ ഉയർത്താൻ ഒരുങ്ങി ടെലികോം ഓപ്പറേറ്റർമാർ
ഇടപാട് നടത്തുന്നതിനായി സിറ്റി ഗ്രൂപ്പ്, എച്ച്.എസ്.ബി.സി ഹോൾഡിങ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റി, കൊട്ടക് ഇൻവെസ്റ്റ് ബാങ്ക്, മോർഗൻ സ്റ്റാൻലി, എസ്.ബി.ഐ ക്യാപിറ്റൽ തുടങ്ങി ആറോളം ഇൻവെസ്റ്റ് ബാങ്കിനെ എസ്.ബി.ഐ തെരഞ്ഞെടുത്തിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്ക് ഓഹരി വിൽപന നടത്തി 450 ബില്യൺ ഡോളർ സമാഹരിക്കാനാണ് രാജ്യത്തെ എസ്.ബി.ഐ അടക്കമുള്ള കേന്ദ്രബാങ്കുകൾ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് എസ്.ബി.ഐയുടെ ഓഹരി വിൽപന നീക്കം. ഓഹരി വിൽപനയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ നിലവിൽ എസ്.ബി.ഐ പുറത്തുവിട്ടിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

