ഇലക്ട്‌റൽ ബോണ്ട് വിഷയം; ബിജെപിക്കുവേണ്ടി എസ്ബിഐ വിടുപണി ചെയ്തു: ഡോ. ജോൺ ബ്രിട്ടാസ് എം പി

ഇലക്ട്‌റൽ ബോണ്ട് വിഷയത്തിൽ ബിജെപിക്കുവേണ്ടി എസ്ബിഐ വിടുപണി ചെയ്തുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഇലക്ട്‌റൽ ബോണ്ടിൽ എസ്ബിഐയുടെ ആവശ്യത്തെ തള്ളിയ സുപ്രീം കോടതി നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ആസ്ഥാപനങ്ങൾ കേന്ദ്രത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എസ്ബിഐ. ഭരണപരമായ നയങ്ങളെ മാറ്റിമറിക്കാൻ വേണ്ടി ഇലക്ട്‌റൽ ബോണ്ട് എത്രകണ്ട് സഹായം ചെയ്തുവെന്ന് ഇനി പുറത്തുവരാൻ ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പദ്ധതികള്‍, 11.4 കോടിയുടെ പ്രവര്‍ത്തന പദ്ധതികള്‍; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

ഇത് പുറത്തുവരുന്നതിലെ ഭയം ബിജെപിക്കുണ്ട്. ഏതൊക്കെ കമ്പനികൾ പണം ഇലക്ട്‌റൽ ബോർഡിലേക്ക് നൽകി എന്ന വിവരങ്ങൾ കൂടി പുറത്തുവരും. അത് ബിജെപിയെ ബാധിക്കുമെന്നും അവർക്കറിയാം. വലിയ ഒരു വെട്ടിപ്പിന്റെയും അട്ടിമറിയുടെയും ചിത്രമായിരിക്കും ഇതോടെ അനാവരണം ചെയ്യപ്പെടുന്നത്. ഇത്ര വലിയ ഒരു ബാങ്കിന്റെ ഒരു ബ്രാഞ്ചിലെ മാത്രം വിവരങ്ങളാണ് കോടതി ആവശ്യപ്പെട്ടത്. അത് പോലും നല്കാൻ കഴിയാത്തത് വലിയ ക്രമക്കേടുകൾ തുറന്നുകാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: കർഷക സമരം; പഞ്ചാബ് ഹരിയാന അതിർത്തിയിൽ ഒരു കർഷകൻ കൂടി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel