മണിപ്പൂര്‍ കൂട്ടബലാത്സംഗക്കേസ്; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിലെ കാലതാമസം ഗുരുതരമെന്ന് സുപ്രീംകോടതി

മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസ് സുപ്രീംകോടതി പരിഗണിക്കുന്നു. കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എപ്പോഴാണെന്ന് സുപ്രീംകോടതി ചോദിച്ചു. 6532 എഫ്‌ഐആറുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായി ഇതിന് മറുപടിയായി സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Also read- കുട്ടികളെ മർദ്ദിച്ചിട്ടില്ല; അഫ്സാനക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നൗഷാദ്

എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസമുണ്ടായതായി സുപ്രീംകോടതി വിമര്‍ശിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കാലതാമസം ഗുരുതരമാണ്. എഫ്‌ഐആറില്‍ കൊലക്കുറ്റമില്ലാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മണിപ്പൂരില്‍ കലാപം രൂക്ഷമായപ്പോള്‍ അതിനെ തടയിടാന്‍ തക്കവണ്ണമുള്ള നിയമവും നടപ്പിലാക്കാനുള്ള വ്യവസ്ഥിതിയുമുണ്ടായിരുന്നില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് പര്യാപ്തരല്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

Also read- ‘ആലുവയിലെ കൊലപാതകത്തില്‍ പ്രതിക്ക് വേണ്ടി വാദിക്കില്ല; വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോരാടും’: അഡ്വ ബി എ ആളൂര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News