അപകീര്‍ത്തിക്കേസ്; രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ ജഡ്ജിയെ മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം

‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാരെ സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ഹേമന്ദിനെ പറ്റ്‌ന ഹൈക്കോടതിയിലേക്കു മാറ്റാനാണു ശുപാര്‍ശ.

also read- എവിടെ നിന്ന് കിട്ടി? പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ സഹകരിക്കാതെ പ്രതി

ഗുജറാത്ത് കലാപത്തിലെ വ്യാജ തെളിവുകേസില്‍ എഫ്‌ഐആര്‍ ഒഴിവാക്കാനുള്ള ടീസ്റ്റ സെതല്‍വാദിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനിന്ന ജസ്റ്റിസ് സമിര്‍ ദാവെ, ശിക്ഷ ഒഴിവാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയ ജസ്റ്റിസ് ഗീതാ ഗോപി എന്നിവരുടെ പേരും സ്ഥലംമാറ്റ ശുപാര്‍ശാ പട്ടികയിലുണ്ട്.

also read- പുതുപ്പള്ളി തെരെഞ്ഞെടുപ്പ്; എൽ ഡി എഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച തീരുമാനിക്കും

രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന്റെ തലേന്ന് മൂന്നിനു ചേര്‍ന്ന കൊളീജിയത്തിന്റേതാണ് ശുപാര്‍ശ. ജാമ്യം ലഭിക്കാവുന്ന അപകീര്‍ത്തിക്കേസില്‍ പരാമവധി ശിക്ഷ വിധിച്ചതിലെ യുക്തിയും സ്റ്റേ അനുവദിക്കാത്തതിലുള്ള ന്യായവും വ്യക്തമാക്കുന്നതില്‍ ഗുജറാത്ത് ഹൈക്കോടതി പരാജയപ്പെട്ടെ്ു രാഹുലിന് അനുകൂലമായ വിധിയില്‍ സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here