‘ദ കേരളാ സ്റ്റോറി’യിൽ ഇടപെട്ട് സുപ്രീംകോടതി

‘ദ കേരള സ്റ്റോറി’യയിൽ സുപ്രീംകോടതി ഇടപെടൽ. ഹർജി ഹൈക്കോടതിയിലേക്ക് മാറ്റാനും, പരാതിക്കാർ സമീപിച്ചാൽ ഹർജി അടിയന്തിരമായി പരിഗണിക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി.

അഭിഭാഷകരായ വൃന്ധ ഗ്രോവറും നിസാം പാഷയും സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ. സിനിമയുടെ വിവരണത്തിൽ മാറ്റം വേണമെന്ന ആവശ്യമായിരുന്നു വൃന്ദയുടെ ഹർജിയിലെങ്കിൽ സിനിമ നിരോധിക്കണം എന്നായിരുന്നു നിസാം പാഷ ആവശ്യപ്പെട്ടത്. സമാനമായ ഹർജി കേരളാ ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ സുപ്രീംകോടതി ഹർജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News