ചന്ദ്രബോസ് വധക്കേസ്; വെറും അപകടമെന്ന് നിഷാമിന്റെ അഭിഭാഷകന്‍; ഭയാനകമായ കേസെന്ന് സുപ്രീംകോടതി

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് ഭയാനകമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. സംഭവം വെറും വാഹനാപകടമെന്നായിരുന്നു കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചത്. തുടര്‍ന്നാണ് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് എ എസ് ബൊപ്പണ്ണ സംഭവം ഭയാനകമായ അപടക കേസാണെന്ന് നിരീക്ഷിച്ചത്.

also read- രാജസ്ഥാനിലെ കൂട്ടബലാത്സംഗം; പതിനാലുകാരിയുടെ ചിതയിലേക്ക് ചാടി പിതാവ്

അതേസമയം, നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ അപ്പീല്‍ ഒരു മാസത്തിന് ശേഷം അന്തിമ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതി മാറ്റിവെച്ചു. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. നിഷാം നല്‍കിയ ജാമ്യാപേക്ഷയും അന്തിമ വാദം കേള്‍ക്കുന്ന സമയത്ത് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

also read- സ്ത്രീകളെ തുറിച്ചുനോക്കിയെന്ന് ആരോപണം; ഹോട്ടലിന് പുറത്ത് കൂട്ടയടി

ഒമ്പത് വര്‍ഷമായി ജയിലില്‍ കഴിയുന്ന നിഷാമിന് ഒരു മാസം മാത്രമാണ് പരോള്‍ ലഭിച്ചതെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേസില്‍ അന്തിമ വാദം കേള്‍ക്കുമ്പോള്‍ ജാമ്യാപേക്ഷയും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here