തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബു എംഎല്‍എയ്ക്ക് തിരിച്ചടി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

also read- ‘ഒളിഞ്ഞും നേര്‍ക്കുനേരെയും അയ്യന്‍കാളി സ്മരണയെ അവഹേളിക്കുന്നവരെ വെറുതെ വിടില്ല’-മുഖ്യമന്ത്രി

മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ചെന്നാരോപിച്ച് കെ ബാബുവിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജാണ് ഹര്‍ജി നല്‍കിയത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേസ് പരിഗണിച്ച കേരള ഹൈക്കോടതി ഹര്‍ജി നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചത്.

also read- നിപ സംശയം; പ്രാഥമിക സമ്പർക്ക പട്ടികയിൽ 75 പേർ

സെപ്റ്റംബര്‍ നാലിന് സുപ്രീംകോടതി കേസ് പരിഗണിച്ചിരുന്നു. എന്നാല്‍ കെ ബാബുവിന്റെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News