മണിപ്പൂരില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍; പ്രത്യേക സമിതിയെ നിയോഗിച്ചു

കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ ഇടപെടലുമായി സുപ്രീംകോടതി. മുന്‍ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തല്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചു. ശാലിനി ജോഷിയും മലയാളിയായ ആശാ മേനോനുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. അന്വേഷണത്തിന് അപ്പുറമുള്ള കാര്യങ്ങള്‍ സമിതി പരിഗണിക്കും.

also read- രാജസ്ഥാനിലെ കൂട്ടബലാത്സംഗം; പതിനാലുകാരിയുടെ ചിതയിലേക്ക് ചാടി പിതാവ്

മനുഷ്യാവകാശ വിഷയങ്ങള്‍, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് മേല്‍നോട്ടത്തിനും കോടതിയെ സഹായിക്കാനും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെയും നിയോഗിക്കും. സമിതിക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

also read- മണിപ്പൂർ കേസ് ; ഡി ജി പി രാജീവ് സിംഗ് സുപ്രീംകോടതിയിൽ

അതേസമയം, സുപ്രീംകോടതി വിഷയം പരിഗണിക്കുന്നതിനിടെ മണിപ്പൂരില്‍ നിന്നുള്ള അഭിഭാഷകന്‍ വികാരാധീധനായി. എല്ലാവരും മണിപ്പൂരില്‍ ഒരു ദിവസം താമസിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്ന് മണിപ്പൂരില്‍ നിന്നുള്ള അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News