ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; സുപ്രീംകോടതി ജീവനക്കാരെ നിയമിക്കുന്നതിൽ എസ് സി എസ് ടി സംവരണം

SUPREME COURT

സുപ്രീംകോടതി ജീവനക്കാരെ നിയമിക്കുന്നതിൽ പട്ടികവർഗ്ഗ പട്ടികജാതി സംവരണം ഏർപ്പെടുത്തി. ജൂൺ 23 മുതൽ മാതൃകാ സംവരണ പട്ടിക പ്രാബല്യത്തിൽ വന്നതായി സർക്കുലർ. നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സംവരണം ബാധകമാണ്. പട്ടികജാതി വിഭാഗത്തിൽ 15 ശതമാനവും പട്ടിക വർഗ വിഭാഗത്തിൽ 7.5 ശതമാനവുമാണ് സംവരണം.

രജിസ്ട്രാർ മുതൽ ചേംബർ അറ്റൻഡൻറ് വരെ തസ്തികകളിൽ സംവരണം ലഭിക്കും. എഴുപത്തിയഞ്ച് വർഷ ചരിത്രത്തിൽ ആദ്യമായാണ് അവസരം. ജസ്റ്റിസ് ബി ആർ ഗവായി ഇമെയിൽ വഴി ആഭ്യന്തര സർക്കുലറിലൂടെ സംവരണ വിവരങ്ങൾ അറിയിച്ചു.

ALSO READ; അഹമ്മദാബാദിലെ ആകാശ ദുരന്തം; വിമാനത്തിന്റെ രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തനരഹിതമായിട്ടുണ്ടാകാമെന്ന് പ്രാഥമിക നിഗമനം

റജിസ്ട്രാർ മുതൽ ചേംബർ അറ്റൻഡന്റ് വരെയുള്ള പദവികൾക്ക് ഇതു പ്രകാരം സംവരണം ലഭിക്കും. 334 ഗസറ്റഡ് ഓഫീസർമാരടക്കം 2577 ജീവനക്കാരാണ് ഇപ്പോൾ സുപ്രീം കോടതിയിൽ ഉള്ളത്. ഇവയിൽ ഒന്നിലും സംവരണം നിലവിലില്ലായിരുന്നു. ജഡ്ജിമാരുടെ നിയമനത്തിലടക്കം സംവരണതത്വം ബാധകമല്ല. വനിതാ സംവരണവും ബാധകമാക്കിയിട്ടില്ല. നിയമനങ്ങൾ ക്ഷണിക്കുകയും നടപടി ക്രമങ്ങൾ പൂർത്തീകരിക്കയും ചെയ്യുന്നത് റിക്രൂട്മെന്‍റ് റജിസ്ട്രാറായിരിക്കും. ചീഫ് ജസ്റ്റിസാണ് അന്തിമപട്ടിക അംഗീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News