അപകടകാരികളായ തെരുവുനായ്ക്കള്‍ക്ക് ദയാവധം; സുപ്രീംകോടതി ജൂലൈ 12ന് വാദം കേള്‍ക്കും

അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി അടുത്ത മാസം 12ന് വാദം കേള്‍ക്കും. ജില്ലാ പഞ്ചായത്തിന്റെ അപേക്ഷ പ്രധാന ഹര്‍ജിക്കൊപ്പം പരിഗണിക്കും. മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ പതിനൊന്ന് വയസ്സുകാരന്‍ തെരുവ് നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് കോടതി പറഞ്ഞു.

Also read- സഖാവ് കോടിയേരിക്ക് സ്മാരകം ഒരുങ്ങും; ഭൂമി വിട്ട് നല്‍കി ആര്‍ട്ടിസ്റ്റ് മദനനും സഹോദരങ്ങളും

കണ്ണൂര്‍ ജില്ലയില്‍ തെരുവ് നായകളുടെ അക്രമം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചത്. പേപ്പട്ടിയെന്ന് സംശയിക്കുന്നവയെയും അക്രമകാരികളായ നായ്ക്കളെയും വേദനരഹിതമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കണ്ണൂര്‍ ജില്ലയില്‍ നായ്ക്കള്‍ കൂട്ടത്തോടെ കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹര്‍ജിയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കണ്ണൂരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്ന സംഭവം നേരത്തെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

Also Read- ‘താടിയെടുത്ത ശേഷം രണ്ട് ജ്യേഷ്ഠന്മാരുടെ മരണം’; പത്മരാജന്റെ അപൂര്‍വ ചിത്രം പങ്കുവെച്ച് മകന്‍ അനന്തപത്മനാഭന്‍

ഇക്കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് കണ്ണൂരില്‍ പതിനൊന്ന് വയസുകാരന്‍ നിഹാലിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. നാടിനെ നടുക്കിയ സംഭവമായിരുന്നു അത്. വീടിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ തെരുവുനായ്ക്കല്‍ നിഹാലിനെ ആക്രമിക്കുകയായിരുന്നു. സംസാരശേഷിയില്ലാതിരുന്ന നിഹാലിന് നിലവിളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിയെ കാണാതെ നാട്ടുകാരും വീട്ടുകാരും നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News