ഗുജറാത്തിൽ കോടികളുടെ തട്ടിപ്പ്;
 മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥൻ റിമാൻഡിൽ

വ്യാജ സർക്കാർ ഓഫീസിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്. മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥൻ പിടിയിൽ. ഗുജറാത്തിൽ ആറ്‌ വ്യാജസർക്കാർ ഓഫീസുകളാണ് ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടത്തിയിരുന്നത്. 18.6 കോടി രൂപയാണ് തട്ടിപ്പിലൂടെ നേടിയത്. ഗുജറാത്ത്‌ കേഡറിൽ നിന്ന്‌ വിരമിച്ച ബി ഡി നിനമയാണ്‌ പ്രതിയായ മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥൻ. ഡിസംബർ നാലുവരെ കോടതി ഇയാളെ റിമാൻഡ്‌ ചെയ്തു.

ALSO READ: നവകേരള സദസ് പരിപാടിയിൽ ആയിഷയുമെത്തി; സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്

ജലസേചന പദ്ധതി നടത്തിപ്പിൽ ഫണ്ട്‌ തട്ടിയെടുത്തതിന്‌ സന്ദീപ്‌ രജ്‌പുത്ത്‌ എന്നയാളെ അറസ്റ്റ്‌ ചെയ്‌തിരുന്നു. ദാഹോദ്‌ ജില്ലയിലെ ആദിവാസിമേഖലലേയ്ക്ക് അടുത്താണ് സംഭവം നടന്നത്. അറസ്റ്റ് ചെയ്യപ്പെട്ട ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിനമയെ കുരുക്കിയത്. ആറിടത്താണ് സർക്കാർ ഓഫീസ്‌ എന്ന പേരിൽ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 100 കരാറുകൾ ആയി തട്ടിപ്പ് സംഘത്തിന് സർക്കാരിൽനിന്ന്‌ 18.6 കോടി രൂപയാണ് ലഭിച്ചത്‌.

ALSO READ: പുതു തലമുറയുടെ പുതിയ തുടക്കമായി ‘സോറി’; 60 ഓളം നവാഗതർ ഒരുമിക്കുന്നു

തട്ടിപ്പ് നടത്തിയിരിക്കുന്നത് വീടുകളിൽ കിണർ കുഴിക്കൽ, ടാപ്പുകൾ സ്ഥാപിക്കൽ എന്നിവയ്ക്കായി നടപ്പാക്കിയ പദ്ധതികളിലാണ്‌. സംഭവത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. പട്ടികവർഗ ക്ഷേമവകുപ്പ്‌ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പൊലീസിന്റെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here